ADVERTISEMENT

തിരുവനന്തപുരം∙ വിവിധ പട്ടികജാതി പദ്ധതികളുടെ കാര്യക്ഷമത ഉറപ്പു വരുത്താൻ ‘ഓപ്പറേഷൻ പ്രൊട്ടക്ടർ’ എന്ന പേരിൽ വിജിലൻസ് നടത്തിയ സംസ്ഥാനതല മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. ആനുകൂല്യങ്ങൾ നൽകുന്നതിനു ഗ്രാമസഭകൾ തയാറാക്കേണ്ട ഉപഭോക്തൃ പട്ടികയിലാണു  ക്രമക്കേട്. ചൊവ്വാഴ്ച രാവിലെ 11നു തുടങ്ങിയ പരിശോധന ഇന്നലെയാണു പൂർത്തിയായത്. 

നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ പട്ടികജാതി വിദ്യാർഥികൾക്ക് വിതരണം ചെയ്യാനായി വാങ്ങിയ 34 ലാപ് ടോപ്പുകളിൽ 4 എണ്ണം കാണാനില്ല. കൊല്ലം കോർപറേഷനിൽ 2018-2019ൽ വയോധികർക്കു വിതരണം ചെയ്യേണ്ടിയിരുന്ന 344 കിടക്കകളിൽ 34 എണ്ണം കാണാനില്ല. വൈക്കം ബ്ലോക്ക് പഞ്ചായത്തിൽ പഠനമുറിക്കായുള്ള മൂന്നാമത്തെ ഗഡു  ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചതായി രേഖയുണ്ടെങ്കിലും പണം അപേക്ഷകനു ലഭിച്ചില്ല.

ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ ഒരു ഗുണഭോക്താവിന് 2019-ൽ വാട്ടർ ടാങ്ക് വിതരണം ചെയ്യാതെ നൽകിയതായി രേഖപ്പെടുത്തി. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലും കൊല്ലം വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിലും പഠനമുറി നിർമാണത്തിനു മുൻഗണന മറികടന്നു സാമ്പത്തിക സഹായം  നൽകി.

പത്തനംതിട്ട, തിരുവല്ല മുനിസിപ്പാലിറ്റികളിൽ  ഗുണഭോക്തൃ പട്ടികയിൽ ഇല്ലാത്തവർക്കും ആനുകൂല്യങ്ങൾ നൽകി.അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ഗുണഭോക്താക്കളുടെ ലിസ്റ്റിൽ 52 അപേക്ഷകർ ഉണ്ടായിട്ടും ലിസ്റ്റിൽ ഉൾപ്പെടാത്ത 8 പേർക്കാണു ഫണ്ട് അനുവദിച്ചത്.

കാസർകോട് കാറടുക്ക ബ്ലോക്ക് പഞ്ചായത്തിൽ  കഴിഞ്ഞ 5 വർഷമായി ഭൂരഹിത പട്ടികജാതിക്കാർക്കു സ്ഥലം വാങ്ങി നൽകുന്നത് ഒരേ ഭുവുടമയിൽ നിന്നാണെന്നും വിജിലൻസ് കണ്ടെത്തി. 46 ബ്ലോക്ക് പഞ്ചായത്തുകളിലും 10 മുനിസിപ്പാലിറ്റികളിലും 5 കോർപറേഷനുകളിലും ഒരേ സമയത്തായിരുന്നു  പരിശോധന.  ഇതു തുടരുമെന്നു വിജിലൻസ് ഡയറക്ടർ  ടി.കെ.വിനോദ് കുമാർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT