ADVERTISEMENT
ചിറയിൻകീഴ്∙ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ.  പെരുങ്ങുഴി ഇടഞ്ഞുംമൂല പുന്നവിള വീട്ടിൽ സുമേഷ്(24) ആണ് പൊലീസ് പിടിയിലായത്. പ്രതിയുടെ വീട്ടിൽ  നടത്തിയ റെയ്ഡിനിടെ അഞ്ചുഗ്രാമിലധികം വരുന്ന എംഡിഎംഎ കണ്ടെടുക്കുകയും സ്ഥലത്തുനിന്നു രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് സംഘം അറസ്റ്റു ചെയ്യുകയുമായിരുന്നു.മുൻപു നെയ്യാറ്റിൻകരയ്ക്കടുത്തു അമരവിള ചെക്കുപോസ്റ്റിൽ എക്സൈസ് പരിശോധനകൾക്കിടെ ഇതേ പ്രതിയെ എംഡിഎംഎയുമായി പിടികൂടിയിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com