വിഎസ്എസ്സി പരീക്ഷാ തട്ടിപ്പ് : അന്വേഷണസംഘം ഹരിയാനയിലേക്ക്
Mail This Article
×
തിരുവനന്തപുരം ∙ വിഎസ്എസ്സി പരീക്ഷതട്ടിപ്പുമായി ബന്ധപ്പെട്ടു കേസിൽ പ്രധാന മൂന്നു പ്രതികൾക്കായി അന്വേഷണ സംഘം വീണ്ടും ഹരിയാനയിലേക്ക് പോകും. നിലവിൽ പിടിയിലായ പ്രതികളിൽ നിന്ന് ലഭിച്ച സൂചനകളെ തുടർന്നാണ് വീണ്ടും ഹരിയാനയിലേക്ക് പോകാൻ തീരുമാനിച്ചത്. അടുത്ത ആഴ്ച ആദ്യം ഹരിയാനയിലേക്ക് പോകാനാണ് ആലോചന. ഡിആർഡിഒയിൽ ജോലി ചെയ്യുന്ന 2 പേർ പ്രതികളിൽ ഒരാളെ സഹായിച്ചതായി കണ്ടെത്തിയിരുന്നു.
ഇവരെ കുറിച്ചുള്ള വിവരങ്ങൾ ഡിആർഡിഒയെ അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. ഇവരെ കൂടി ചോദ്യം ചെയ്യാനും അന്വേഷണ സംഘത്തിന് പദ്ധതിയുണ്ട്. നിലവിൽ കേസിൽ 9 പേരാണ് അറസ്റ്റിലായത്. ഈ ആഴ്ച അന്വേഷണവുമായി ബന്ധപ്പെട്ട് അവലോകനയോഗം ചേരും. അതിന് ശേഷം അടുത്തയാഴ്ച ഉദ്യോഗസ്ഥരെ അയയ്ക്കാനാണ് ആലോചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.