രണ്ടാം വന്ദേഭാരത് സർവീസ് ഇന്നുമുതൽ

Mail This Article
തിരുവനന്തപുരം ∙ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യ സർവീസ് തിരുവനന്തപുരത്തു നിന്ന് ഇന്ന് വൈകിട്ട് 4.05ന്. കാസർകോട്ടെ സർവീസ് നാളെ രാവിലെ 7ന്. 7 എസി ചെയർ കാറുകളും ഒരു എക്സിക്യൂട്ടീവ് കോച്ചും ഉൾപ്പെടെ 530 സീറ്റുകളാണുള്ളത്. അമ്പലപ്പുഴ മുതൽ എറണാകുളം വരെ ഒറ്റവരിപ്പാതയിലെ ഏതാനും സർവീസുകളുടെ സമയത്തെ വന്ദേഭാരതിന്റെ ഓട്ടം ബാധിക്കും. ഒക്ടോബർ ഒന്നിനു പുറത്തിറങ്ങുന്ന പുതിയ ക്രമത്തിൽ പാസഞ്ചർ ട്രെയിനുകൾ ഉൾപ്പെടെയുള്ളവയുടെ സമയത്തിൽ മാറ്റമുണ്ടാകും.
ഒരേ റൂട്ടിൽ രണ്ടുദിശയിൽ വന്ദേഭാരത് സർവീസുള്ള ആദ്യ സംസ്ഥാനമാണു കേരളം. രാവിലെ പുറപ്പെടുന്ന ട്രെയിനുകൾ ഷൊർണൂരിലും ഉച്ചയ്ക്കു ശേഷമുള്ളവ ചാലക്കുടിക്കും അങ്കമാലിക്കും ഇടയിലും കണ്ടുമുട്ടും. ഓറഞ്ച് നിറമുള്ള ഏക ട്രെയിനും കേരളത്തിലാണ്. റെയിൽവേ ബോർഡ് തീരുമാനം എടുക്കാത്തതിനാൽ പരീക്ഷണാടിസ്ഥാനത്തിൽ ഒരു ട്രെയിൻ മാത്രമാണു ഓറഞ്ച് നിറത്തിലുള്ളത്.
വന്ദേഭാരത് സമയക്രമം
∙ 20632 തിരുവനന്തപുരം–കാസർകോട് (തിങ്കളാഴ്ചകളിൽ ഇല്ല): തിരുവനന്തപുരം: വൈകിട്ട് 4.05, കൊല്ലം: 4.55, ആലപ്പുഴ: 5.57, എറണാകുളം ജംക്‌ഷൻ: 6.38, തൃശൂർ: 7.42, ഷൊർണൂർ: 8.17, തിരൂർ: 8.54, കോഴിക്കോട്: 9.25, കണ്ണൂർ: 10.26, കാസർകോട്: 11.58
∙ 20631 കാസർകോട്– തിരുവനന്തപുരം (ചൊവ്വാഴ്ചകളിൽ ഇല്ല): കാസർകോട്: രാവിലെ 7.00, കണ്ണൂർ: 7.57, കോഴിക്കോട്: 8.59, തിരൂർ: 9.24, ഷൊർണൂർ: 10.00, തൃശൂർ: 10.40, എറണാകുളം ജംക്‌ഷൻ: 11.48, ആലപ്പുഴ: 12.34, കൊല്ലം: 1.42, തിരുവനന്തപുരം: 3.05
∙ 20634 തിരുവനന്തപുരം– കാസർകോട് (വ്യാഴം ഇല്ല): തിരുവനന്തപുരം രാവിലെ: 5.20, കൊല്ലം: 6.10, കോട്ടയം: 7.27, എറണാകുളം ടൗൺ: 8.28, തൃശൂർ: 9.32, ഷൊർണൂർ: 10.04, കോഴിക്കോട്: 11.05, കണ്ണൂർ: 12.05, കാസർകോട് : 1.20
∙ 20633 കാസർകോട്–തിരുവനന്തപുരം (വ്യാഴം ഇല്ല): കാസർകോട് ഉച്ചയ്ക്ക്: 2.30, കണ്ണൂർ: 3.30, കോഴിക്കോട്: 4.30, ഷൊർണൂർ: 5.30, തൃശൂർ: 6.12, എറണാകുളം ടൗൺ: 7.20, കോട്ടയം: 8.13, കൊല്ലം: 9.32, തിരുവനന്തപുരം: 10.35
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local