ADVERTISEMENT
നേമം∙ ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെ  പേരിൽ നിന്ന് പണം വാങ്ങി പറ്റിച്ച കേസിലെ പ്രതി തിരുമല ഐശ്വര്യ ഗാർഡൻസിൽ വാടകയ്ക്ക് താമസിക്കുന്ന ആന്റണി മാർക്കോസ്(70)നെ നേമം പൊലീസ് അറസ്റ്റ് ചെയ്തു. നേമം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇയാൾക്കെതിരെ മൂന്നാമത്തെ കേസാണിത്. കരമന സ്റ്റേഷനിൽ 4 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. പാപ്പനംകോട് തുലവിളയിൽ അനന്തപുരി ഫിനാൻസിൽ വച്ച് പരാതിക്കാരിയിൽ നിന്ന് ഒരു ലക്ഷം രൂപ നിക്ഷേപമായി വാങ്ങിയശേഷം മകന് ജോലി നൽകാമെന്ന് ഉറപ്പ് നൽകി പറ്റിച്ചതായാണ് കേസ്. കീഴെ തോന്നയ്ക്കൽ സ്വദേശിയായ അനിതയാണ് പരാതിക്കാരി. ഇവരുടെ മകൻ സ്ഥാപനത്തിൽ ജോലി നൽകുമെന്നാണ് പറഞ്ഞിരുന്നത്. അത് നടക്കാതെ വന്നപ്പോഴാണ് ഇവർ നേമം പൊലീസിനെ സമീപിച്ചത്.  അസി.മാനേജർ എന്ന് പരിചയപ്പെടുത്തിയാണ് കബളിപ്പിക്കൽ നടത്തിവന്നത്. ലക്ഷങ്ങൾ നിക്ഷേപിച്ചവർക്ക് സർട്ടിഫിക്കറ്റുകൾ നൽകിയതല്ലാതെ പലിശ നൽകുന്നില്ലെന്നും പരാതിയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT