പൈതൃക ടൂറിസം ശക്തിപ്പെടുത്തണം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
Mail This Article
തിരുവനന്തപുരം∙എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്ന സുസ്ഥിര മാതൃകകൾ ടൂറിസത്തിൽ സ്വീകരിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ട്രാവൽ എക്സ്പോ ഗ്ലോബൽ ട്രാവൽ മാർക്കറ്റിന്റെ (ജിടിഎം-2023) ആദ്യ പതിപ്പ് കോവളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനന്തമായ സാധ്യതകളുള്ള പൈതൃക ടൂറിസം ശക്തിപ്പെടുത്തണമെന്നും ഗവർണർ പറഞ്ഞു. ചടങ്ങിൽ മെട്രോ എക്സ്പെഡിഷൻ മാഗസിന്റെ പ്രത്യേക പതിപ്പ് ഗവർണർ പ്രകാശനം ചെയ്തു. ജിടിഎമ്മിന്റെ സെമിനാർ സെഷൻ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു.
ജിടിഎം 2023 ഹാൻഡ് ബുക്ക് മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. ബംഗ്ലദേശ് ഡപ്യൂട്ടി ഹൈക്കമ്മിഷണർ ഷെല്ലി സലെഹിൻ പ്രത്യേക പ്രഭാഷണം നടത്തി. ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റ് രഘുചന്ദ്രൻ നായർ, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം വൈസ് പ്രസിഡന്റ് എം.ആർ നാരായണൻ, കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രീസ് പ്രസിഡന്റ് ഇ.എം നജീബ്, കെടിഎം മുൻ പ്രസിഡന്റ് ബേബി മാത്യു,
സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം പ്രസിഡന്റ് സുധീഷ്കുമാർ, കേരള ടൂറിസം ഡവലപ്മെൻറ് അസോസിയേഷൻ ജനറൽ സെക്രട്ടറി കോട്ടുകാൽ കൃഷ്ണകുമാർ, ജിടിഎം സിഇഒ സിജി നായർ, ജിടിഎം ജനറൽ കൺവീനർ പ്രസാദ് മഞ്ഞളി എന്നിവർ പങ്കെടുത്തു.അംഗീകൃത ടൂർ ഓപ്പറേറ്റർമാർക്കും ട്രാവൽ ഏജന്റുമാർക്കും സ്പോട്ട് റജിസ്ട്രേഷനിലൂടെ ഇന്നും നാളെയുംനടക്കുന്ന എക്സ്പോയിലും സെമിനാർ സെഷനുകളിലും പങ്കെടുക്കാം.30 ന് എക്സ്പോയിൽ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം അനുവദിക്കും.