ലിംഗ വിവേചനത്തിനെതിരെ കനൽ ഫെസ്റ്റിനു തുടക്കം
Mail This Article
×
കഴക്കൂട്ടം∙ ലിംഗ വിവേചനം അവസാനിപ്പിക്കാനായി സംസ്ഥാന സർക്കാരും വനിതാ ശിശു വികസന വകുപ്പും നടത്തുന്ന ബോധവൽക്കരണ പരിപാടി കനൽ ഫെസ്റ്റ് 2023-24ന് ജില്ലയിൽ തുടക്കം. കാര്യവട്ടം എൻജിനീയറിങ് കോളജിൽ നടന്ന ചടങ്ങിൽ പരിപാടിയുടെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ നിർവഹിച്ചു. കനൽ പദ്ധതി പ്രകാരം കോളജ് വിദ്യാർഥികൾക്കുള്ള ബോധവൽക്കരണ ക്ലാസ്, സ്വയം രക്ഷാ പരിശീലനം, സംവാദം, ഫിലിം മേക്കിങ്, സ്‌കിറ്റ് തുടങ്ങിയ വിവിധ പരിപാടികളും നടന്നു. കേരള സർവകലാശാല കാര്യവട്ടം ക്യാംപ് സ് ഡയറക്ടർ ഡോ. കെ. എസ് ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. കാര്യവട്ടം എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ. എ. ബിഷാരത്ത് ബീവി, ജില്ലാ വനിതാ ശിശു വികസന ഓഫിസ് സീനിയർ സൂപ്രണ്ട് ടി. ചിത്ര, നാഷനൽ സർവീസ് സ്‌കീം പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ.എ. ഷാജി തുടങ്ങിയവർ പങ്കെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.