‘സ്പെയ്സ്’ ഭിന്നശേഷി സൗഹൃദ പഠനമുറി ഒരുങ്ങുന്നു

Mail This Article
നെയ്യാറ്റിൻകര ∙ പഠനം വീടുകളിൽ മാത്രം ഒതുങ്ങിയിരുന്ന ഭിന്നശേഷി വിദ്യാർഥികൾക്ക് സ്കൂളിൽ എത്തി പഠിക്കാൻ, നെയ്യാറ്റിൻകര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ‘സ്പെയ്സ്’ എന്ന പേരിൽ ഭിന്നശേഷി സൗഹൃദ പഠനമുറി ഒരുങ്ങുന്നു. കെ.ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി.കെ.രാജ്മോഹൻ അധ്യക്ഷനായി. കിടപ്പിലായ കുട്ടികൾക്ക് തങ്ങളുടെ സമപ്രായക്കാർക്കൊപ്പം ഒരേ ക്ലാസ് മുറിയിലിരുന്ന് പഠന പ്രക്രിയയിൽ ഏർപ്പെടാനും അവരെ പൊതു സമൂഹത്തിലേക്ക് ആനയിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്കുമാർ, വികലാംഗ കോർപറേഷൻ ചെയർപഴ്സൻ ജയാ ഡാളി, നഗരസഭ വൈസ് ചെയർപഴ്സൻ പ്രിയാ സുരേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഡോ. എം.എ.സാദത്ത്, ജെ.ജോസ് ഫ്രാങ്ക്‌ളിൻ, കെ.കെ.ഷിബു, എൻ.കെ.അനിത കുമാരി, സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ എസ്.ജവാദ്, ഡിപിഒ: ബി.ശ്രീകുമാരൻ, ബിപിസി എം.അയ്യപ്പൻ, ജില്ലാ വിദ്യാഭ്യാസ ഓഫിസർ ഇന്ദു, എഇഒ ഇ.ഷിബു പ്രേംലാൽ, പ്രിൻസിപ്പൽ പി.ആർ.ദീപ്തി, ഹെഡ്മിസ്ട്രസ് എസ്.ഉഷ തുടങ്ങിയവർ പ്രസംഗിച്ചു.