ADVERTISEMENT

കിളിമാനൂർ∙ കടവിള പുല്ലുതോട്ടം പട്ട്ള മുല്ലശ്ശേരി റോഡ് നവീകരണം അനന്തമായി നീളുന്നു, ഇതുവഴിയുള്ള ഗതാഗതം നടുവൊടിക്കുന്നതായി നാട്ടുകാർ. നഗരൂർ, കരവാരം പഞ്ചായത്തുകളെയും ആറ്റിങ്ങൽ നഗരസഭ പ്രദേശത്തേയും ബന്ധിച്ചു കിടക്കുന്ന റോഡിന്റെ നവീകരണം ആരംഭിച്ചത് 2022 ഏപ്രിൽ 19ന് ആണ്. പാർശ്വഭിത്തി, ഓട എന്നിവയുടെ നിർമാണം , വൈദ്യുതി തൂണുകൾ മാറ്റിയിടുന്ന ജോലികൾ  ആരംഭിക്കുന്നതിനു മുൻപു തന്നെ റോ‍ഡിലെ പഴയ ടാറിങ് പൂർണമായും നീക്കിയിരുന്നു. ഇതു കാരണം വേനൽ കാലത്ത് പൊടി ശല്യവും മഴക്കാലത്ത് ചെളി അഭിഷേകവും ഉണ്ടാകുന്നു. പിഎംജിഎസ്‌വൈ പദ്ധതി പ്രകാരം 5650 മീറ്റർ ദൂരമാണ് നവീകരിക്കുന്നത്.

മൂന്നു കോടി രൂപയാണ് അടങ്കൽ തുക. മഴ കനത്തതോടെ റോഡിൽ നാലിടത്ത് റോഡ് തോടായി മാറി. വെള്ളക്കെട്ടിൽ കൂടി പോകുന്ന ഇരുചക്രവാഹനങ്ങൾ അപകടത്തിൽ ആകുന്നത് പതിവായി. നിരവധി അപകടങ്ങളാണ് നവീകരണം മുടങ്ങിയ റോഡിൽ ഉണ്ടാകുന്നത്. സമീപത്തെ നാല് സ്കൂളുകൾ അടക്കം ദിവസേന ഇരുപതോളം സ്കൂൾ ബസുകൾ ഇതു വഴി ഓടുന്നു. ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നും ഇതു വഴി സർവീസ് നടത്തിയിരുന്ന രണ്ട് ബസുകൾ റോഡ് തകർന്നതോടെ സർവീസുകൾ നിർത്തി വച്ചതായി നാട്ടുകാർ പരാതിപ്പെട്ടു. വൈദ്യുതി തൂണുകൾ മാറ്റിയിടുന്നതിനു ഉണ്ടായ കാല താമസവും, ജലഅതോറിറ്റി പൈപ്പ് ഇടുന്നതും കാരണം നവീകരണ ജോലികൾക്ക് തടസ്സം ഉണ്ടായി.

സ്വാഭാവിക രീതിയിൽ വെള്ളം ഒഴുകി പോകുന്നതിനു തടസ്സം ഉണ്ടായതാണ് റോഡ് തോടായി മാറാൻ കാരണമെന്നും ആക്ഷേപമുണ്ട്. റോഡ് നവീകരണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത് നാട്ടുകാർ ചേർന്നു നവംബർ മൂന്നിന് ആലംകോട് കിളിമാനൂർ റോഡ് ഉപരോധിക്കുമെന്നു നഗരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബിശ്രീരാജ് അറിയിച്ചു. അതേ സമയം റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കി,  മഴ ശമിക്കുന്ന മുറയ്ക്ക് നവീകരണം പൂർത്തിയാക്കുമെന്ന് കരാറുകാരൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT