ADVERTISEMENT

ബാലരാമപുരം∙ വിഴിഞ്ഞം–ബാലരാമപുരം റോഡിൽ മംഗലത്തുകോണം കൊച്ചുകടയ്ക്ക് സമീപം റോഡ് വക്കിൽ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ഹരിത കർമ സേനയും നേരിട്ടെത്തി കുഴിച്ചുമൂടി. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് ഇന്നലെ അടിയന്തരമായി മാലിന്യം നീക്കം ചെയ്തത്. ഇവിടെയുള്ള കെഎസ്ഇബി ട്രാൻസ്ഫോമറിന്റെ ആൾമറയ്ക്ക് ചുറ്റും വരെ മാലിന്യം തള്ളിയിട്ടും പഞ്ചായത്തും ആരോഗ്യ വകുപ്പും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. 

അതേസമയം ഇവ ഇവിടെത്തന്നെ കുഴിച്ചുമൂടി ബ്ലീച്ചിങ് പൗഡർ വിതറുകമാത്രമാണ് ചെയ്തിട്ടുള്ളതെന്ന് ആരോപണമുണ്ട്. കഴിഞ്ഞതവണ ഇവിടെ മാലിന്യം നീക്കം ചെയ്ത ശേഷം പൂന്തോട്ടം വച്ചുപിടിപ്പിച്ചിരുന്നതാണ്. അത് തിരിഞ്ഞുനോക്കാൻ ആളില്ലാതെ വന്നതോടെ വീണ്ടും മാലിന്യം തള്ളൽ പതിവായി. സമീപത്തെ അനധികൃത മീൻ കടയിൽ നിന്നുൾപ്പെടെയുള്ള മാലിന്യം ഇവിടെത്തന്നെ തള്ളുകയാണെന്നു നാട്ടുകാർ പറഞ്ഞു.

ഇത് ഇവിടെ തെരുവ് നായ്ക്കൾ പെറ്റു പെരുകുന്നതിനും നാട്ടുകാരെ ആക്രമിക്കുന്നതിനും കാരണമായതോടെയാണ് പരാതിയുമായി നാട്ടുകാർ രംഗത്തെത്തിയത്. പഞ്ചായത്ത് അധികൃതർ നേരത്തെ വിവരം അറിയിച്ചതനുസരിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT