ADVERTISEMENT

വെള്ളറട∙ തമിഴ്നാടിനോട് ചേർന്ന അതിർത്തി ഗ്രാമങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായി. നഗരങ്ങളിൽ വിഹരിച്ചിരുന്ന നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച ശേഷം ഗ്രാമങ്ങളിൽ കൊണ്ടുവന്ന് തുറന്നുവിട്ടതാണ് എണ്ണം പെരുകാൻ കാരണമായതെന്ന് നാട്ടുകാർ പറയുന്നു. ഇരു സംസ്ഥാനങ്ങളും ഇത്തരത്തിൽ നായ്ക്കളെ അതിർത്തി ഗ്രാമങ്ങളിൽ കൊണ്ടു വിട്ടിട്ടുണ്ടെന്നാണ് ആരോപണം. രാത്രികളിലാണ് നായ്ക്കളെ കൂട്ടത്തോടെ കൊണ്ടു വിടുന്നത്. ആഹാരം കിട്ടാതാകുന്നതോടെ ഇവ നാട്ടുകാർ വളർത്തുന്ന കോഴികളെ പിടിക്കാൻ തുടങ്ങുന്നു. 

നായ്ക്കളുടെ ശല്യം കാരണം അടച്ചുറപ്പുള്ള കൂടുകളില്ലാത്ത വീട്ടുകാർ കോഴി വളർത്തൽ ഉപേക്ഷിച്ചിരിക്കുകയാണ്. കൂട്ടമായി വിഹരിക്കുന്ന നായ്ക്കൾ ആളുകളെയും കുട്ടികളെയും ആക്രമിക്കാനും ശ്രമിക്കുന്നു. വിരട്ടിയാലും ഇവ പിന്തിരിയാറില്ല. കുറച്ചുകാലം മുൻപ് തമിഴ്നാട് സർക്കാർ ടൗണുകളിലെ അഴുക്കുചാലുകളിൽ കഴിഞ്ഞിരുന്ന പന്നികളെയും അമ്പലങ്ങളിൽ തമ്പടിച്ചിരുന്ന കുരങ്ങുകളെയും പിടികൂടി അതിർത്തി വനങ്ങളിൽ വിട്ടിരുന്നു. ഇവയാണ് പെറ്റുപെരുകി ഇപ്പോൾ മലയോര ഗ്രാമങ്ങളിൽ കാർഷിക മേഖലയെ നശിപ്പിക്കുന്നത്.

English Summary: Increase in Stray Dogs Threatens Livelihoods in Border Villages

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT