തിരുവനന്തപുരം ജില്ലയിൽ ഇന്ന് (19-11-2023); അറിയാൻ, ഓർക്കാൻ

Mail This Article
വെഞ്ഞാറമൂട് രാമചന്ദ്രൻ സ്മാരക നാടക മത്സരം: 24 ന് തിരശീല ഉയരും: വെഞ്ഞാറമൂട് ∙ നെഹ്റു യൂത്ത് സെന്ററും ദൃശ്യ ഫൈൻ ആർട്സ് സൊസൈറ്റിയും ചേർന്ന് നാടക പ്രതിഭ അഡ്വ വെഞ്ഞാറമൂട് രാമചന്ദ്രന്റെ സ്മരണയ്ക്കായി സംഘടിപ്പിക്കുന്ന സംസ്ഥാന പ്രഫഷനൽ നാടക മത്സരം 24 മുതൽ 2 വരെ വെഞ്ഞാറമൂട്ടിൽ നടക്കും.
24ന് വൈകിട്ട് 5.30 ന് നാടകമത്സരം മേയർ ആര്യാരാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡി.കെ. മുരളി എംഎൽഎ അധ്യക്ഷത വഹിക്കും. ദേശീയ അവാർഡ് ജേതാവ് നടൻ ഇന്ദ്രൻസിനെ ആദരിക്കും. തുടർന്ന് അഡ്വ വെഞ്ഞാറമൂട് രാമചന്ദ്രൻ സ്മാരക പ്രതിഭാ പുരസ്കാരം ചെറുന്നിയൂർ ജയപ്രസാദിന് സമർപ്പിക്കും. 7.30 ന് മത്സര നാടകം കൂടെയുണ്ട്. 25 ന് വൈകിട്ട് 5.30ന് അബുഹസൻ– മീരാൻ സാഹിബ് അനുസ്മരണം നടക്കും. 6ന് സെമിനാർ. 7.30 ന് പ്രദർശന നാടകം മണി കർണ്ണിക.
26 ന് വൈകിട്ട് 5ന് സെമിനാർ. 7.30 ന് മത്സര നാടകം ചന്ദ്രികാവസന്തം. 27 ന് വൈകിട്ട് 5. 30 ന് സെമിനാർ. 7.30 ന് മത്സര നാടകം ശാന്തം. 28 ന് വൈകിട്ട് 5.30ന് സെമിനാർ. 7.30 ന് മത്സര നാടകം ഊഴം. 29 ന് വൈകിട്ട് 5.30ന് സെമിനാർ. 7.30 ന് മത്സര നാടകം ജീവിതം സാക്ഷി.
30 ന് വൈകിട്ട് 5.30ന് കവിയരങ്ങ് . 7.30 ന് മത്സര നാടകം ചിറക്. 1ന് വൈകിട്ട് 5.30ന് വനിതാ സെമിനാർ . 7.30 ന് മത്സര നാടകം പാവവീട്. 2 ന് വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനവും അവാർഡ് വിതരണവും ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടൻ സുരാജ് വെഞ്ഞാറമൂടിന്റെ നേതൃത്വത്തിൽ നടന്മാരായ ആസിഫ് അലി, ജോജു ജോർജ്, ടിനി ടോം, പിന്നണി ഗായകൻ കല്ലറ ഗോപൻ എന്നിവരെ ഉൾപ്പെടുത്തി മെഗാ ഷോ അവതരിപ്പിക്കും.