തിരുവനന്തപുരം ജില്ലയിൽ ഇന്ന് (03-12-2023); അറിയാൻ, ഓർക്കാൻ
Mail This Article
ബീമാപള്ളി ഉറൂസ്:15ന് പ്രാദേശിക അവധി; തിരുവനന്തപുരം ∙ ബീമാപള്ളി ഉറൂസിന്റെ ആദ്യ ദിവസമായ ഇൗ മാസം 15ന് സർക്കാർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി. മുൻപ് നിശ്ചയ പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.
സ്കൂൾ വിദ്യാർഥികൾക്ക് ക്വിസ് മത്സരം
തിരുവനന്തപുരം∙ കോളജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം (സിഇടി) കംപ്യൂട്ടർ വകുപ്പ് ടെക്ഫെസ്റ്റിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കു വേണ്ടി ക്വിസ് മത്സരം നടത്തുന്നു. 9ന് കോളജിൽ ആണ് മത്സരം. 6000 രൂപയുടെ സമ്മാനങ്ങളുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.dotslashcet.tech ഫോൺ: 8547132683, 9496960369.
അസി. പ്രഫസർ സ്ഥിരം നിയമനം
തിരുവനന്തപുരം∙ശ്രീ ചിത്തിര തിരുനാൾ കോളജ് ഓഫ് എൻജിനീയറിങ്ങിൽ അസി.പ്രഫസർ (ഗണിതശാസ്ത്രം) തസ്തികയിൽ സ്ഥിരം നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 15. വിശദവിവരങ്ങൾ കോളജ് വെബ് സൈറ്റിൽ. (www.sctce.ac.in).
ക്ലാർക്ക് ഒഴിവ്
ചിറയിൻകീഴ്∙ഗ്രാമപഞ്ചായത്തിൽ എൽഐഡി ആൻഡ് ഇഡബ്ല്യു അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിൽ താൽക്കാലിക ക്ലാർക്കിന്റെ ഒഴിവിലേക്കു പ്ലസ്ടു, കംപ്യൂട്ടർ പരിജ്ഞാനമുള്ളവരും 22നും 35നും ഇടയ്ക്കു പ്രായമുള്ളവർക്കും അഞ്ചിനു രാവിലെ 11നു ഗ്രാമപഞ്ചായത്ത് ഓഫിസിൽ അഭിമുഖം നടക്കും. താൽപര്യമുള്ളവർ അസൽ രേഖകളുമായെത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ.0470 2640334.
ഗെസ്റ്റ് ഇൻസ്ട്രക്ടർ
ആറ്റിങ്ങൽ∙ ഗവ. ഐടിഐയിൽ എംഎംവി ട്രേഡിൽ മുസ്‌ലിം വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒഴിവിലേക്ക് ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം 6 ന് 10.30 ന് നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രി /ഡിപ്ലോമ അല്ലെങ്കിൽ എൻടിസിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ എൻഎസിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം