ADVERTISEMENT

ആറ്റിങ്ങൽ ∙ ജില്ലാ സ്കൂൾ കലോത്സവത്തിന് ആറ്റിങ്ങൽ ഒരുങ്ങി. ഇന്നു മുതൽ നാലു ദിവസം കലയുടെ രാപകലുകൾ. കലോത്സവത്തിന്റെ ആദ്യ ദിനത്തിൽ 2047 വിദ്യാർഥികളാണ് മത്സരങ്ങളിൽ പങ്കെടുക്കുക. കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. ഊട്ടുപുര നിർമാണവും പന്തൽ നിർമാണവും രാത്രി വൈകി പൂർത്തിയായി.

ഇന്നു രാവിലെ 9 ന് പ്രധാന വേദിയായ ബോയ്സ് എച്ച്എസ്എസിൽ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. ഒരേ സമയം 600 പേർക്ക് ഭക്ഷണം കഴിക്കാനാകുന്ന വിധത്തിലുള്ള ഊട്ടുപുരയാണ് സജ്ജമാക്കിയിട്ടുള്ളതെന്ന് അധികൃതർ പറഞ്ഞു. ഉപജില്ലാ കലോത്സവങ്ങളിൽ നിന്ന് അപ്പീൽ അനുകൂല വിധി നേടി ജില്ലാ സ്കൂൾ കലോത്സവത്തിൽ മത്സരിക്കാനെത്തുന്നത് 617 പേരാണ്. 12 ഉപജില്ലകളിലായി എഴുന്നൂറോളം അപ്പീലുകളാണ് ഉണ്ടായിരുന്നത്.

റവന്യു ജില്ലാ സ്കൂൾ കലോത്സവ വേദികളിലെ ഒഴിവു വേളകളിൽ അധ്യാപകർ, മുൻകാല കലാ പ്രതിഭകൾ തുടങ്ങിയവർ അവതരിപ്പിക്കുന്ന കലാപരിപാടികളുുണ്ടാകും. തിരുവാതിരക്കളി, ദഫ്മുട്ട്, കോൽക്കളി , മിമിക്രി, മോണോ ആക്ട് തുടങ്ങിയ വിവിധ കലാപരിപാടികളാണ് അരങ്ങേറുന്നത്. 

വേദികളിൽ ഇന്ന് 
∙ ബോയ്സ് എച്ച്എസ്എസ് ഗ്രൗണ്ട് : 9 മുതൽ തിരുവാതിര (യുപി, എച്ച്എസ്, എച്ച്എസ്എസ്)
∙ ബോയ്സ് എച്ച്എസ്എസ് ഓഡിറ്റോറിയം : 10 മുതൽ മോഹിനിയാട്ടം (എച്ച്എസ്എസ്, എച്ച്എസ്, യുപി), സംഘനൃത്തം (യുപി)
∙ ബോയ്സ് എച്ച്എസ്എസ് ബാസ്കറ്റ് ബോൾ ഗ്രൗണ്ട് : 10 മുതൽ ഇംഗ്ലിഷ് സ്കിറ്റ് (യുപി, എച്ച്എസ്, എച്ച്എസ്എസ്)
∙ ബോയ്സ് എച്ച്എസ്എസ് ഗ്രൗണ്ട് (പ്രധാന ഗേറ്റിനു സമീപം): 10 മുതൽ ക്ലാർനെറ്റ്, ബ്യൂഗിൾ (എച്ച്എസ്എസ്), വൃന്ദവാദ്യം (എച്ച്എസ്എസ്, എച്ച്എസ്)
∙ ബോയ്സ് എച്ച്എസ്എസ് സ്കൂൾ ലൈബ്രറി (അറബിക് സാഹിത്യോത്സവം): വൈകിട്ട് 3 മുതൽ സംഘഗാനം (യുപി, എച്ച്എസ്), മോണോ ആക്ട് (യുപി, എച്ച്എസ്)
∙ ഗേൾസ് എച്ച്എസ്എസ് ഓഡിറ്റോറിയം : 10 മുതൽ കഥകളി സംഗീതം (എച്ച്എസ് – ആൺ, പെൺ, എച്ച്എസ്എസ് –ആൺ, പെൺ), കഥകളി (എച്ച്എസ്– പെൺ, എച്ച്എസ്എസ്–പെൺ),  കഥകളി ഗ്രൂപ്പ് (എച്ച്എസ്, എച്ച്എസ്എസ്)
∙ ഗേൾസ് എച്ച്എസ്എസ് ഒന്നാംനിലയിലെ ഹാൾ : ഉച്ചയ്ക്ക് 2 മുതൽ ഉറുദു പ്രസംഗം (എച്ച്എസ്, എച്ച്എസ്എസ്), ഉറുദു പദ്യം ചൊല്ലൽ (യുപി, എച്ച്എസ്, എച്ച്എസ്എസ്), ഉറുദു സംഘഗാനം (യുപി, എച്ച്എസ്, എച്ച്എസ്എസ്), ഗസൽ (എച്ച്എസ്, എച്ച്എസ്എസ്)
∙ ഗേൾസ് എച്ച്എസ്എസ് സ്കൂൾ ഗ്രൗണ്ട് : 10 മുതൽ മാപ്പിളപ്പാട്ട് (യുപി, എച്ച്എസ്– ആൺ, പെൺ, എച്ച്എസ്എസ് – ആൺ, പെൺ
∙ ടൗൺ യുപിഎസ് ഓഡിറ്റോറിയം – 10 മുതൽ ലളിതഗാനം (യുപി, എച്ച്എസ്– ആൺ, പെൺ, എച്ച്എസ്എസ്– ആൺ, പെൺ)
∙  ഡയറ്റ് ഓഡിറ്റോറിയം – ഉച്ചയ്ക്ക് 2 മുതൽ ഹിന്ദി പ്രസംഗം (യുപി, എച്ച്എസ്, എച്ച്എസ്എസ്), ഹിന്ദി പദ്യം ചൊല്ലൽ (യുപി, എച്ച്എശ്, എച്ച്എസ്എസ്).
∙  ഡയറ്റ് പ്രി–പ്രൈമറി ഹാൾ : വൈകിട്ട് 3 മുതൽ മലയാളം പ്രസംഗം (യുപി, എച്ച്എസ്, എച്ച്എസ്എസ്), മലയാളം പദ്യം ചൊല്ലൽ (യുപി, എച്ച്എസ്, എച്ച്എസ്എസ്) രചനാ മത്സരങ്ങൾ ഇന്ന് രാവിലെ 9 മുതൽ ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്ത് ക്ലാസ് മുറികളിലായി നടക്കും. 

രുചിയുത്സവം...
ആറ്റിങ്ങൽ∙ കലോത്സവം രുചികരമാക്കാൻ ഊട്ടുപുര പ്രവർത്തനം തുടങ്ങി. ഊട്ടു പുരയുടെ പാലുകാച്ചൽ ആറ്റിങ്ങൽ നഗരസഭാധ്യക്ഷ എസ്.കുമാരി നിർവഹിച്ചു. കടയ്ക്കൽ സ്വദേശി തിരുവോണം അജിത്കുമാറിന്റെ നേതൃത്വത്തിൽ നാൽപതോളം പേരടങ്ങുന്ന സംഘമാണ് ഭക്ഷണം തയാറാക്കുന്നത്. ഇന്നു രാവിലെ 11 ന് ഭക്ഷണ വിതരണം ആരംഭിക്കും. എല്ലാ ദിവസവും രാവിലെ 11 ന് ചായയും കടിയും. ഉച്ചയ്ക്ക് പായസവും നാലിനം കറികളും ഒഴിച്ചുകറികളും ഉൾപ്പെടുന്ന സദ്യ. 

മൂന്നാം ദിവസമായ വ്യാഴാഴ്ച വിഭവ സമൃദ്ധമായ സദ്യയുണ്ടാകും. വൈകിട്ട് 3 ന് ചായയും കടിയും. രാത്രി ഊണ്. ഇന്ന് ഉച്ചയ്ക്ക് ഊണിനൊപ്പം സേമിയ പായസം, നാളെ ഗോതമ്പ് വ്യാഴാഴ്ച അട, അവസാന ദിവസം കാരറ്റ് എന്നിങ്ങനെയാണ് പായസക്രമമെന്ന് ഊട്ടുപുരയ്ക്കു നേതൃത്വം നൽകുന്ന അജിത്ത് കുമാർ പറഞ്ഞു. നാളെ മുതൽ രാവിലെ പ്രഭാതഭക്ഷണ വിതരണമുണ്ടാകും. നാളെ ഇഡ്ഡലിയും സാമ്പാറും, മറ്റന്നാൾ ഉപ്പുമാവും പഴവും, അവസാന ദിവസം അപ്പവും വെജിറ്റബിൾ കറിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com