ADVERTISEMENT

ചിറയിൻകീഴ്∙ സർക്കാരിന്റെ പദ്ധതികളിൽ ഉൾപ്പെടാത്ത, കടലോരപ്രദേശങ്ങളിൽ ഭവനരഹിതരായി കഴിഞ്ഞുവരുന്ന തീരദേശനിവാസികൾക്കു പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തി വീടുകൾ നിർമിച്ചു നൽകുന്നതിനു സർക്കാരിൽ ശുപാർശ സമർപ്പിക്കുമെന്നു വനിതാകമ്മിഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞു. അഞ്ചുതെങ്ങിൽ വനിത കമ്മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച തീരദേശക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കടലോരമേഖലയിൽ ഗാർഹികപീഡനങ്ങളും ലഹരിവസ്തുക്കളുടെ അമിത ഉപയോഗവും വർധിക്കുന്നു. ലഹരിവസ്തുക്കളുടെ വിൽപന കണ്ടെത്തിയാൽ  എക്സൈസ്–പൊലീസ് അധികൃതരെ അറിയിക്കണമെന്നും ഇതിനായി തീരദേശ പൊലീസ് പട്രോളിങ് ശക്തമാക്കാൻ കമ്മിഷൻ നിർദേശം നൽകുമെന്നും സതീദേവി അറിയിച്ചു.          

അഞ്ചുതെങ്ങ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡന്റ് ലിജബോസ്, വനിതകമ്മിഷൻ അംഗങ്ങളായ വി.ആർ.മഹിളമണി, എലിസബത്ത് മാമ്മൻ മത്തായി, പ്രോജക്ട് ഓഫിസർ എൻ.ദിവ്യ, ഗ്രാമപ്പഞ്ചായത്ത് സ്ഥിരസമിതി ചെയർമാൻമാരായ ഫ്ലോറൻസ് ജോൺസൺ, സ്റ്റീഫൻ ലൂയീസ്, ബി.എൻ.സൈജുരാജ് എന്നിവർ പ്രസംഗിച്ചു. വനിതകമ്മിഷൻ റിസർച് ഓഫിസർ എ.ആർ.അർച്ചന തീരദേശവനിതകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കു നേതൃത്വം നൽകി. വനിതാകമ്മിഷൻ അംഗങ്ങൾ കടലോരമേഖലയിലെ വീടുകളും സന്ദർശിച്ചു വിവരങ്ങൾ ആരാഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com