തിരുവനന്തപുരം ജില്ലയിൽ ഇന്ന് (10-12-2023); അറിയാൻ, ഓർക്കാൻ
Mail This Article
ഡോക്ടർ ഒഴിവ്
ചിറയിൻകീഴ്∙വക്കം ഗ്രാമീണാരോഗ്യകേന്ദ്രത്തിൽ താത്ക്കാലിക ഡോക്ടറുടെ ഒഴിവിലേക്കുള്ള അഭിമുഖം നാളെ വൈകിട്ടു മൂന്നിനു ആശുപത്രി ഓഫിസിൽ നടക്കും. ബന്ധപ്പെട്ട ഉദ്യോഗാർഥികൾ ആവശ്യമായ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലുകളുമായെത്തണം.
മത്സ്യത്തൊഴിലാളികൾ റജിസ്റ്റർ ചെയ്യണം
ചിറയിൻകീഴ്∙മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള എല്ലാ മത്സ്യത്തൊഴിലാളികളും ഫിഷർമെൻ ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റത്തിൽ(എഫ്ഐഎംഎസ്)14നു മുൻപു റജിസ്റ്റർ ചെയ്യണം. ഇതുവരെ റജിസ്റ്റർ ചെയ്യാത്തവർ ക്ഷേമനിധി പാസ്ബുക്ക്, ആധാർകാർഡ്, മൊബൈൽ നമ്പർ എന്നിവയുമായി അതതു സ്ഥലത്തെ ഫിഷറീസ് ഓഫിസുകളിൽ പ്രവൃത്തി സമയങ്ങളിലെത്തി നടപടി ക്രമങ്ങൾ പൂർത്തീകരിക്കണം.
കഴിഞ്ഞ വർഷം സമ്പാദ്യ ആശ്വാസ പദ്ധതിയിൽ(പഞ്ഞമാസ പദ്ധതി)ചേർന്നിട്ടുള്ളവർ വീണ്ടും റജിസ്റ്റർ ചെയ്യേണ്ടതില്ല. അപകട ഇൻഷുറൻസ് അടക്കം ഫിഷറീസ് വകുപ്പ്, ക്ഷേമനിധി ബോർഡ് എന്നിവയുടെ ക്ഷേമപദ്ധതി ആനുകൂല്യങ്ങൾ എഫ്ഐഎംഎസിൽ റജിസ്റ്റർ ചെയ്തിട്ടുള്ളവർക്കു മാത്രമേ ലഭ്യമാവൂവെന്നും അറിയിപ്പിലുണ്ട്.
ജലജീവൻ മിഷൻ: തുക അനുവദിച്ചു
കിളിമാനൂർ∙ പഴയകുന്നുമ്മേൽ പഞ്ചായത്ത് ജല ജീവൻ മിഷൻ മൂന്നാം ഘട്ട പൂർത്തീകരണത്തിനു 16.20 കോടി രൂപ അനുവദിച്ചതായി പ്രസിഡന്റ് എൻ.സലിൽ അറിയിച്ചു. 2393 പുതിയ കണക്‌ഷനുകളും രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ളത് 550 കണക്‌ഷനുകൾ വൈകാതെ ലഭ്യമാക്കും.