ബന്ധുവിന്റെ മരണാനന്തര ചടങ്ങിനെത്തി; ഭാര്യയുടെ മൂക്ക് ഭർത്താവ് വെട്ടിമുറിച്ചു

Mail This Article
പോത്തൻകോട് ∙ തന്റെ ബന്ധുവിന്റെ മരണ ചടങ്ങിനെത്തിയെന്നാരോപിച്ച് പിണങ്ങി മാറി താമസിക്കുകയായിരുന്ന ഭാര്യയെ ഭർത്താവ് വെട്ടിപ്പരുക്കേൽപ്പിച്ചു. കൊയ്ത്തൂർക്കോണം കുന്നുകാട് കാവുവിളാകത്തു വീട്ടിൽ എസ്. സുധ ( 49 )യ്ക്കാണ് പരുക്കേറ്റത്. ഭർത്താവ് മഞ്ഞമല കല്ലൂർ പാണൻവിളവീട്ടിൽ അനിക്കുട്ടൻ എന്ന അനിൽകുമാറാണ് വെട്ടുകത്തി ഉപയോഗിച്ച് ഭാര്യയെ വെട്ടിയത്.
ഞായറാഴ്ച രാത്രി 11 ന് വീട്ടിലേക്ക് മടങ്ങമ്പോൾ വഴിയിൽ തടഞ്ഞു നിർത്തിയായിരുന്നു അനിൽകുമാർ ആക്രമിച്ചത്. ആദ്യവെട്ട് വയറ്റിലും രണ്ടാമത്തേത് കഴുത്തിലുമായിരുന്നു. ഒഴിഞ്ഞു മാറുന്നതിനിടെയാണ് സുധയുടെ മൂക്കിന് വെട്ടേറ്റത്. മൂക്ക് മുറിഞ്ഞ് തൂങ്ങി. നാട്ടുകാരാണ് അനിൽകുമാറിനെ ബലം പ്രയോഗിച്ച് തടഞ്ഞുവച്ചത്. സുധയെ ആദ്യം കഴക്കൂട്ടത്ത് സ്വകാര്യ ആശുപ്രത്രിയിലും തുടർന്ന് മെഡിക്കൽകോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവം അറിഞ്ഞ് പോത്തൻകോട് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അനിൽകുമാർ ഒളിവിൽ പോയിരുന്നു. ഇയാളെ കണ്ടെത്താൻ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങിയതായി പ്രിൻസിപ്പൽ എസ്ഐ എസ്.എസ് രാജീവ് പറഞ്ഞു. വധശ്രമത്തിനാണ് കേസെടുത്തത്. 5 വർഷമായി സുധ 3 പെൺമക്കളുമായി മാറി താമസിക്കുകയായിരുന്നു.