അമ്മയോട് പിണങ്ങി ടവറിൽ കയറിയ കുട്ടിയെ അഗ്നിരക്ഷാ സേന രക്ഷിച്ചു
Mail This Article
പോത്തൻകോട്∙ അമ്മയോട് പിണങ്ങിയ പതിനാലുകാരൻ 220 കെവി ഇലക്ട്രിക് ടവറിന് മുകളിൽ കയറി. ടവറിൽ കുടുങ്ങിയ കുട്ടിയെ അഗ്നിരക്ഷാ സേനയെത്തി 20 മിനിറ്റ് കൊണ്ട് താഴെ ഇറക്കുകയായിരുന്നു. ഇന്നലെ 11.30ന് ആണ് സംഭവം. ഒരു മണിക്കൂറോളം ടവറിന് മുകളിൽ കുടുങ്ങിയ കുട്ടി അവശനിലയിലായിരുന്നു.
വെഞ്ഞാറമൂട്ടിൽ നിന്നെത്തിയ അഗ്നിരക്ഷാ സംഘം അതിസാഹസികമായാണ് കുട്ടിയെ താഴെയിറക്കിയത്.ഇന്നലെ രാവിലെ 11.30തോടെ ആണ് സംഭവം. മുകളിൽ ശക്തമായ കാറ്റും കടുത്ത ചൂടുമായിരുന്നു. ഇതിനിടെ കാലുകൾ കുഴയുന്നുവെന്നും കുട്ടി പറയുന്നുണ്ടായിരുന്നു. ആകെ ഭയന്ന് അവശനിലയിലായിരുന്നുവെന്നും രക്ഷാപ്രവർത്തനം നടത്തിയവർ പറഞ്ഞു.
150 അടിയോളം ഉയരമുള്ള ടവറിലാണ് കുട്ടി കയറിപ്പറ്റിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പി.അനിൽകുമാറിന്റെ നേതൃത്വത്തിൽ എഫ്ആർഒമാരായ എസ്. സുബീഷ്, വിനേഷ് കുമാർ, ഡ്രൈവർ എം. ജയരാജ് എന്നിവരും ഹോം ഗാർഡുമാരായ എസ്.സനിൽ, ജി.സജി, അരുൺ.എസ്. കുറുപ്പും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.