ജലശുദ്ധീകരണ ശാലയിൽ അറ്റകുറ്റപ്പണി; ശുദ്ധജലം മുടങ്ങും
Mail This Article
തിരുവനന്തപുരം ∙അരുവിക്കര ജലശുദ്ധീകരണ ശാലകളിൽ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശനിയാഴ്ച പൂർണമായും ഞായറാഴ്ച ഭാഗികമായും നഗരത്തിലും പരിസരപ്രദേശങ്ങളിലും കുടിവെള്ളം മുടങ്ങും. പേരൂർക്കട, കവടിയാർ, പോങ്ങൂംമൂട്, കഴക്കൂട്ടം, കുര്യാത്തി, വണ്ടിത്തടം, തിരുമല, കരമന സെക്‌ഷൻ പരിധിയിൽ വരുന്ന സ്ഥലങ്ങളിലാണ് വെള്ളം മുടങ്ങുക. ശനിയാഴ്ച രാവിലെ ഏഴു മുതലാണ് മുടക്കം. അറ്റകുറ്റപ്പണികൾക്ക് ശേഷം താഴ്ന്ന പ്രദേശങ്ങളിൽ ശനിയാഴ്ച രാത്രി പത്തോടെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളമെത്തും. ഉയർന്ന പ്രദേശങ്ങളിൽ ഞായറാഴ്ച ഉച്ചയോടെയും പൂർവസ്ഥിതിയിലാകുമെന്നു ജലഅതോറിറ്റി അധികൃതർ അറിയിച്ചു. ടാങ്കറിൽ വെളളം വേണ്ടവർ ഹെൽപ് ലൈൻ നമ്പർ 8547697340ൽ ബന്ധപ്പെടണം. കോർപറേഷന്റെ സ്മാർട്ട് ട്രിവാൻഡ്രം ആപ്പിലൂടെ ജലവിതരണത്തിനുളള സംവിധാനം ഏർപ്പെടുത്തി ബന്ധപ്പെടേണ്ട ഫോൺ നമ്പർ 9496434488 (24 മണിക്കൂറും), 0471 – 2377701.
∙ കുടിവെള്ളം മുടങ്ങുന്ന സ്ഥലങ്ങൾ
വഴയില, ഇന്ദിരാനഗർ, പേരൂർക്കട, ഉൗളംമ്പാറ, ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാക്ടറിയും പരിസരപ്രദേശങ്ങളും, മാനസിക ആരോഗ്യ ആശുപത്രി , സ്വാതിനഗർ, സൂര്യനഗർ, പൈപ്പിൻമൂട്, ജവഹർനഗർ, ഗോൾഫ് ലിക്സ് കവടിയാർ, ദേവസ്വം ബോർഡ് ജംക്‌ഷൻ ക്ലിഫ്ഹൗസ്, നന്തൻകോട്, കുറവൻകോണം, ചരാച്ചിറ, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഗൗരീശപട്ടം, പരുത്തിപ്പാറ , മുട്ടട, അമ്പലമുക്ക്, ചൂഴംമ്പാല, മുക്കോല, നാലാഞ്ചിറ, മണ്ണന്തല, ശ്രീകാര്യം എൻജിനിയറിങ് കോളജ്, ആക്കുളം, ഗാന്ധിപുരം, ചെമ്പഴന്തി, പൗഡിക്കോണം, കേരളാദിത്യപുരം, കട്ടേല, മൺവിള, മണക്കുന്ന്, അലത്തറ, ചെറുവയ്ക്കൽ, ഞാണ്ടൂർക്കോണം, തൃപ്പാദപുരം, ചേങ്കോട്ടുകോണം, കഴക്കൂട്ടം, ടെക്ക്നോപാർക്ക്, സിആർപിഎഫ് ക്യാംപ് പളളിപ്പുറം, പൊട്ടക്കുഴി, മുറിഞ്ഞപാലം, കുമാരപുരം, മെഡിക്കൽ കോളജ്, ആർസിസി, ശ്രീചിത്ര ക്വാർട്ടേഴ്സ്, പുലയനാർകോട്ട, കുമാരപുരം കണ്ണമൂല, കരിക്കകം, ഉളളൂർ, പ്രശാന്ത് നഗർ, പോങ്ങുംമൂട്
∙ കുര്യാത്തി വണ്ടിത്തടം സെക്‌ഷൻ പരിധിയിൽ
വലിയതുറ, ബീമാപള്ളി, ബീമാപള്ളി ഇൗസ്റ്റ്, പൂന്തുറ, മുട്ടത്തറ, പുത്തൻപള്ളി, കുര്യാത്തി, മണക്കാട്, മാണിക്കവിളാകം, വള്ളക്കടവ്, കമലേശ്വരം, ആറ്റുകാൽ, കളിപ്പാങ്കുളം, അമ്പലത്തറ, തിരുവല്ലം, പുഞ്ചക്കരി, പൂങ്കുളം, വെങ്ങാനൂർ പഞ്ചായത്ത് .
∙കരമന,തിരുമല സെക്‌ഷൻ പരിധിയിൽ
പിടിപി നഗർ, മരുതുംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, നെട്ടയം, മൂന്നാംമൂട്, മണലയം, മണികണ്ഠേശ്വരം, കാച്ചാണി, വാഴോട്ടുകോണം, മണ്ണറക്കോണം, മേലത്തുമേലെ, സിപിടി, തൊഴുവൻകോട്, അറപ്പുര, കൊടുങ്ങാനൂർ, ഇലിപ്പോട്, കുണ്ടമൻകടവ്, കുലശ്ശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുകൾ, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, കരമന, മുടവൻമുഗൾ, നെടുംകാട്, കാലടി, നീറമൺകര, കരുമം, വെള്ളായണി, മരുതൂർക്കടവ്, കൈമനം, കിള്ളിപ്പാലം, പാപ്പനംകോട്, നേമം, എസ്റ്റേറ്റ്, സത്യൻനഗർ, പ്രേംനഗർ, മേലാറന്നൂർ, മേലാംകോട്, പൊന്നുമംഗലം, ശാന്തിവിള, കാരയ്ക്കാമണ്ഡപം, പ്ലാങ്കാലമൂട്, ബണ്ട്റോഡ്, സ്റ്റുഡിയോ റോഡ്, ആറന്നൂർ.