ADVERTISEMENT

നെടുമങ്ങാട് ∙ അരുവിക്കര പഞ്ചായത്തിലെ വെള്ളൂർക്കോണം-കരുമരക്കോട്-കക്കോട് റോഡിൽ ടാറിങ് തകർന്നിട്ട് വർഷങ്ങളേറെയായി. റോഡ് മോശമായതിനാൽ കഴിഞ്ഞ 4 വർഷമായി കെഎസ്ആർടിസി ബസുകളുടെ സർവീസുകൾ പോലും നിർത്തലാക്കിയിരിക്കുകയാണ്. കരുമരക്കോട്, മരുതിനകം മേഖലയിലൂടെ കാൽനട യാത്രപോലും ബുദ്ധിമുട്ടാണ്.
3 കിലോമീറ്റർ ദൂരത്തിൽ റോഡ് നവീകരിക്കുന്നതിനായി 2023 ലെ ബജറ്റിൽ 3 കോടി രൂപ അനുവദിച്ചതായി ജി.സ്റ്റീഫൻ എംഎൽഎ അറിയിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. വർഷം ഒന്നായിട്ടും റോഡിൽ ജോലികൾ ആരംഭിച്ചിട്ടില്ല.

എൻജിനീയറിങ് വിഭാഗം പല ഘട്ടങ്ങളിൽ എത്തി അളവ് എടുത്ത് പോയത് അല്ലാതെ തുടർന്ന് ഒരു വിവരവും ഇല്ലെന്ന് നാട്ടുകാർ പറഞ്ഞു. 2010–15ൽ അന്നത്തെ യുഡിഎഫ് പഞ്ചായത്ത് ഭരണ സമിതി മുൻ സ്പീക്കർ ജി.കാർത്തികേയന്റെ സഹായത്തോടെ പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ച് നിർമിച്ച റോഡാണിത്. റോഡ് തകർന്നതോടെ ഇതുവഴിയുള്ള സിറ്റി ബസ് സർവീസ് പോലും വർഷങ്ങളായി നിർത്തിവച്ചിരിക്കുകയാണ്. റോഡിൽ ഉടനടി നവീകരണം നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.

ഉടനടി നവീകരിക്കണം
വാർഡിൽ യുഡിഎഫ് പ്രതിനിധി ആയതിനാൽ നവീകരണത്തിന് പോലും പഞ്ചായത്ത് ഫണ്ട് അനുവദിക്കില്ലെന്ന് പഞ്ചായത്തംഗം സജാദ് കുറ്റപ്പെടുത്തി. ഉടനടി റോഡ് നവീകരിച്ച് കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന് പഞ്ചായത്തംഗം ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com