ADVERTISEMENT

അധ്യാപക ഒഴിവ്

കാട്ടാക്കട ∙ കണ്ടൻകുളങ്ങര സർക്കാർ എൽപി സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 14നു 10നു നടക്കും.

ആരോഗ്യ പരിശോധന ക്യാംപ് നാളെ
നെടുമങ്ങാട് ∙ ഇരിഞ്ചയം പൂവത്തൂർ പട്ടാളംമുക്ക് നിധി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും എസ്‌യുടി അക്കാദമി ഓഫ് മെഡിക്കൽ സയൻസും സംയുക്തമായി നാളെ രാവിലെ 9ന് ആരോഗ്യ പരിശോധന ക്യാംപ് സംഘടിപ്പിക്കുമെന്നു സംഘാടകർ അറിയിച്ചു. ക്യാംപ് വാർഡ് കൗൺസിലർ ലേഖ വിക്രമൻ ഉദ്ഘാടനം ചെയ്യും.

പൊതുയോഗം ഇന്ന്
പോത്തൻകോട് ∙ മംഗലപുരം ഇടവിളാകം ചെമ്പകക്കുന്ന് ശ്രീഗോപാലകൃഷ്ണസ്വാമി ക്ഷേത്ര ദേവസ്വം വാർഷിക പൊതുയോഗം ഇന്നു രാവിലെ 10നു നടക്കും.

സൗജന്യ റജിസ്ട്രേഷൻ ക്യാംപ് 
വർക്കല ∙ പ്രവാസി വിശ്വകർമ ഐക്യവേദി വർക്കല താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പിഎം വിശ്വകർമ യോജന സൗജന്യ റജിസ്ട്രേഷൻ ക്യാംപ് നടത്തി. വർക്കല താലൂക്ക് പ്രസിഡന്റ് വി.ശശിധരൻ ആശാരിയുടെ അധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ബി.രാധാകൃഷ്ണൻ ക്യാംപ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.ഗോപാലകൃഷ്ണൻ കാട്ടാക്കട, അനിരുദ്ധൻ കരവാരം, പി.സത്യശീലൻ, ജി.ജ്യോതി കുമാർ, സനിത കുമാരി, പി.സുനിൽ വർക്കല തുടങ്ങിയവർ പ്രസംഗിച്ചു.

സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
ആറ്റിങ്ങൽ ∙ ഗവ. ഐടിഐയിൽ 2017-2019 കാലയളവിൽ സെമസ്റ്റർ സമ്പ്രദായത്തിൽ രണ്ടു വർഷ ട്രേഡിൽ പ്രവേശനം നേടിയതും ഇനിയും പരീക്ഷ വിജയിക്കാനുള്ള ട്രെയിനികളിൽ നിന്നും മാർച്ചിൽ നടക്കുന്ന പ്രാക്ടിക്കൽ, എൻജിനീയറിങ് ഡ്രോയിങ്, സിബിടി സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അസ്സൽ രേഖകളും  ട്രഷറിയിൽ ഫീസ് അടച്ചതിന്റെ ചെലാനും സഹിതം 13ന് 5നു മുൻപ് നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കണം.

വൈദ്യുതി മുടങ്ങും
വർക്കല ∙ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ റെയിൽവേ സ്റ്റേഷൻ, പുന്നമൂട് ഭാഗങ്ങളിൽ ഇന്നു പകൽ വൈദ്യുതി വിതരണം മുടങ്ങും.

കെട്ടിട നികുതി സ്വീകരിക്കും
നെയ്യാറ്റിൻകര ∙ പെരുങ്കടവിള പഞ്ചായത്ത് ഓഫിസിൽ ഇന്നു രാവിലെ 10 മുതൽ 1 വരെ കെട്ടിട നികുതി സ്വീകരിക്കുമെന്ന് സെക്രട്ടറി ഹരിൻ ബോസ് അറിയിച്ചു.

മെഡിക്കൽ ക്യാംപ്
നെയ്യാറ്റിൻകര ∙ സിഎസ്ഐ പേരക്കോട് സഭയുടെ വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഇന്നു സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. പാരിഷ് ഹാളിൽ ഇന്നു രാവിലെ 9നു നഗരസഭ ചെയർമാൻ പി.കെ.രാജ്മോഹൻ ഉദ്ഘാടനം ചെയ്യും. അലോപ്പതി, ആയുർവേദം, ദന്തൽ, ഹോമിയോ വിഭാഗം ഡോക്ടർമാർ പങ്കെടുക്കും.

ക്ഷീരകർഷകർക്ക് പരിശീലനം
തിരുവനന്തപുരം ∙ ക്ഷീര വികസന വകുപ്പ് വലിയതുറ സ്റ്റേറ്റ് ഫോഡർ ഫാമിൽ 13, 14 തീയതികളിൽ ക്ഷീരകർഷകർക്കായി സമഗ്ര പരിശീലനം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്  8113893153 / 9633668644 .   

ഒാപ്പൺ ചെസ് ടൂർണമെന്റ് 18ന് 
തിരുവനന്തപുരം∙ അസാപ് കേരള, കനറാ ബാങ്ക്, തിരുവനന്തപുരം ചെസ് അസോസിയേഷൻ എന്നിവർ ചേർന്നു നടത്തുന്ന ഓപ്പൺ ചെസ് ടൂർണമെന്റും അണ്ടർ 19 ഓപ്പൺ ആൻഡ് ഗേൾസ് സിലക്‌ഷൻ ചാംപ്യൻഷിപ്പും 18ന് കഴക്കൂട്ടം കിൻഫ്രപാർക്കിലെ അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ വച്ച് നടത്തും. ഓപ്പൺ ടൂർണമെന്റ്, അണ്ടർ 19 ഓപ്പൺ ടൂർണമെന്റ്, അണ്ടർ 19 ഗേൾസ് ടൂർണമെന്റ് തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരം നടക്കുക. മത്സര വിജയികൾക്ക് 75,000 രൂപ സമ്മാനത്തുകയായി ലഭിക്കും. താൽപര്യമുള്ളവർ https://connect.asapkerala.gov.in/events/10738 എന്ന ലിങ്കിൽ സന്ദർശിച്ച് റജിസ്റ്റർ ചെയ്യണം. ഫോൺ: 9400890982.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com