ADVERTISEMENT

മലയിൻകീഴ് ∙ വൃക്കകൾ തകരാറിലായ അനന്തുവിന് (12) തുടർ ചികിത്സയ്ക്കായി ‘ സൗഹൃദചെപ്പ് ’ എന്ന ചാരിറ്റി സംഘടന 379500 രൂപ കൈമാറി. തൃക്കണ്ണാപുരം ഞാലിക്കോണം പുതുവൽ പുത്തൻ വീട്ടിൽ പരേതനായ അരുണിന്റെയും അഞ്ജുവിന്റെയും ഏകമകനായ ഏഴാം ക്ലാസ് വിദ്യാർഥി എ.എ.അനന്തുവിനെക്കുറിച്ച് ജനുവരി 2ന് മനോരമ വാർത്ത ചെയ്തിരുന്നു. ഇതെത്തുടർന്നാണ് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 164 പേർ ഉൾപ്പെടുന്ന ‘ സൗഹൃദചെപ്പ് ’ സംഘടന അനന്തുവിന് സഹായഹസ്തം നീട്ടിയത്.

എസ്എടി ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗം പ്രഫ. ഡോ.സൂസൻ ഉതുപ്പിന് തുകയുടെ ചെക്ക് കൈമാറി. സംഘടന ഭാരവാഹികളായ എസ്.രവീന്ദ്രൻ നായർ, ജി.വിജയകുമാർ അനുഗ്രഹ, ആർ.ശശിധരൻ നായർ, കെ.ചന്ദ്രശേഖരൻ നായർ, പ്രഫ.ഐലം ഉണ്ണിക്കൃഷ്ണൻ, രാമചന്ദ്രൻ നായർ, എ.ബിജു, വിളയിൽ മോഹനൻ, സുകുമാരൻ നായർ എന്നിവർ പങ്കെടുത്തു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അനന്തു ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. ഉടൻ വൃക്ക മാറ്റി വയ്ക്കുന്നതിനുള്ള ശസ്ത്രക്രിയ നടക്കും. അഞ്ജുവിന്റെ അമ്മ സതി (50) ആണ് വൃക്ക നൽകുന്നത്. മൂന്നാം വയസ്സിൽ വിട്ടുമാറാത്ത പനിയെ തുടർന്നാണ് അനന്തുവിന്റെ 2 വൃക്കകളുടെയും തകരാർ കണ്ടെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com