ADVERTISEMENT

ചിറയിൻകീഴ്∙ ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ ലക്ഷങ്ങൾ ചെലവഴിച്ചു പണിതപുളിമൂട്ടിൽക്കടവ് ബോട്ടു ജെട്ടിയുടെ അസ്ഥിവാരം ഇടിഞ്ഞു താഴ്ന്ന് അപകടാവസ്ഥയിൽ. മൂന്ന് ഉല്ലാസ ബോട്ടുകളുമായി പ്രവർത്തനമാരംഭിച്ച ബോട്ടുജെട്ടി ഉദ്ഘാടനത്തിന് പിന്നാലെ പ്രവർത്തനം അവസാനിപ്പിച്ചു അതിനു പിന്നിൽ ബോട്ടു ജെട്ടിയുടെ നിർമാണത്തിലുണ്ടായ വൻ പാകപ്പിഴകളാണെന്നു നാട്ടുകാർ. പണ്ടകശാലയ്ക്കടുത്തു പ്രകൃതിരമണീയമായ വാമനപുരം ആറും അഞ്ചുതെങ്ങു കായലും സംഗമിക്കുന്ന തീരത്താണു കായലോര ടൂറിസം വികസിപ്പിക്കുന്നതിന്റെ ഭാഗമായി  ബോട്ടുജെട്ടി സ്ഥാപിച്ചിത്. 

അത് ഏതു നിമിഷവും കായലിലേക്കു കൂപ്പുകുത്തുമെന്ന നിലയിലാണ്. വേളി ടൂറിസ്റ്റു വില്ലേജിൽ നിന്നാണ്  ഇവിടേയ്ക്കു സ്രാങ്കുമാരെ നിയമിച്ചിരുന്നത്.  ബോട്ടിൽ ഉല്ലാസയാത്ര നടത്തുന്നതിന വൻതുക ചുമത്തിയതോടെ യാത്രയ്ക്ക് ആളെ കിട്ടാതായി.   ഇതിനിടെ സ്രാങ്കുമാരെ വേളിയിലേക്കു തിരിച്ചുവിളിച്ചു. പിന്നാലെ നാട്ടുകാർ പോലുമറിയാതെ ഉല്ലാസ ബോട്ടുകളെയും   കടത്തി. ബോട്ടു ജെട്ടി പൂട്ടി.   പ്രേംനസീറിന്റെ സ്മരണയ്ക്കായി പണിത ഓപ്പൺ എയർ ഓഡിറ്റോറിയവും, വിശ്രമകേന്ദ്രവും നാഥനില്ലാ കളരിയാണിപ്പോൾ.  രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധ സംഘങ്ങൾക്കുള്ള  താവളമായി ഇതു മാറിക്കൊണ്ടിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com