ADVERTISEMENT

ജലവിതരണം  മുടങ്ങും
ബാലരാമപുരം ∙ ആറാലുംമൂട് വാട്ടർ സെക്‌ഷൻ പരിധിയിലെ ചൂഴാറ്റുകോട്ട ജല ശുദ്ധീകരണ ശാലയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഏപ്രിൽ 1, 2 തീയതികളിൽ പള്ളിച്ചൽ‌, വിളവൂർക്കൽ പഞ്ചായത്ത് പ്രദേശങ്ങളിലും പ്രാവച്ചമ്പലം കുടുംബന്നൂർ‌, സൗഹൃദഗ്രാമം, ബാലരാമപുരം എരുത്താവൂർ വടക്കേ മലഞ്ചെരിവ്, തണ്ണിക്കുഴി, താന്നിവിള, വടക്കേവിള എന്നീ സ്ഥലങ്ങളിലും ജലവിതരണം മുടങ്ങും.

സമ്മർ കോച്ചിങ് ക്യാംപ്
നെടുമങ്ങാട് ∙ നെടുമങ്ങാട് താലൂക്ക് റൂറൽ കോച്ചിങ് സെന്ററിന്റെ നേതൃത്വത്തിൽ ഏപ്രിൽ 1 മുതൽ നെടുവേലി ഗവ.എച്ച്എസ്എസ് ഗ്രൗണ്ടിൽ സമ്മർ കോച്ചിങ് ക്യാംപ്. സ്പോർട്സ് കൗൺസിലിന്റെയും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും പരിശീലകർ നയിക്കും. ഖൊ–ഖോ, കബഡി, നെറ്റ് ബോൾ, ടെന്നിക്കോയ്, വടംവലി, ആർച്ചറി, അത‍്‍ലറ്റിക്സ്, എയ്റോബിക്സ്, യോഗ, ഷൂട്ടിങ് ഇനങ്ങളിലാണു പരിശീലനം. 5 വയസ്സു മുതലുള്ള കുട്ടികൾക്കു പങ്കെടുക്കാം. 3 ന് വൈകിട്ട് 4 ന് നെടുവേലി സ്കൂൾ ഗ്രൗണ്ടിൽ എത്തണം. ഫോൺ: 98468 33324.

സമ്മർ ക്യാംപ് 2024
തിരുവനന്തപുരം∙ സലിം ബ്രദേഴ്സിന്റെ ബാലവേദി ഏപ്രിൽ 1 മുതൽ മേയ് 28 വരെ 5 മുതൽ 16 വയസുവരെ പ്രായമുള്ളവർക്ക് സമ്മർ ക്യാംപ് നടത്തും. ഫോൺ: 94958 24162, 94952 00713. 

ഇന്ന് 
∙ നാളെ ബാങ്ക്  അവധിയാകയാൽ  ഇടപാടുകൾ  ഇന്നു നടത്തുക.
∙റേഷൻ കടകൾക്ക്  ഇന്ന് അവധി.

സൗജന്യ ചെസ്  പരിശീലനം
തിരുവനന്തപുരം∙ മാസ്റ്റേഴ്സ് ചെസ് അക്കാദമി  31 ന്  കുട്ടികൾക്കായി മണക്കാട്  സൗജന്യ ചെസ് പരിശീലന ക്യാംപ് സംഘടിപ്പിക്കുന്നു.  രജിസ്റ്റർ ചെയ്യേണ്ട നമ്പർ– ഫോൺ:7907987259

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com