മാങ്കുഴിയിലെ ഗാന്ധി സ്മാരക നിധി കൈത്തറി യൂണിറ്റ് നശിക്കുന്നു...; കാടുകയറുന്നത് 50 സെന്റ് ഭൂമിയും കെട്ടിടങ്ങളും

Mail This Article
വെഞ്ഞാറമൂട്∙നൂറുകണക്കിനു കുടുംബങ്ങൾക്ക് ആശ്രയമായിരുന്ന കൈത്തറി യൂണിറ്റ് അനാഥമായിട്ട് വർഷങ്ങളായി. കെട്ടിടങ്ങൾ തകർന്നു വീണു. ലക്ഷങ്ങൾ വിലമതിക്കുന്ന പുരയിടം വിവിധ കയ്യേറ്റങ്ങളാൽ നശിച്ചു കൊണ്ടിരിക്കുന്നു. പുല്ലമ്പാറ പഞ്ചായത്തിലെ മാങ്കുഴി വാർഡിൽ സ്ഥാപിച്ച ഗാന്ധിസ്മാരക നിധി കൈത്തറി യൂണിറ്റിന്റെ വക 50 സെന്റ് പുരയിടമാണ് നശിക്കുന്നത്. 1975 കാലഘട്ടത്തിൽ ആനക്കുഴി അഹമ്മദ് പിള്ള, മുത്തിക്കാവ് നാരായണപിള്ള, മണ്ണയം സദാനന്ദൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. 100ൽ അധികം തൊഴിലാളികൾ നെയ്ത്തു ജോലികൾക്കും നൂൽ നൂൽക്കുന്നതിനും ഇവിടെ പ്രവർത്തിച്ചിരുന്നു.
കൂടാതെ അനുബന്ധ ജോലികൾക്കും ധാരാളം പേർക്ക് ആശ്രയമായിരുന്ന സ്ഥാപനം ആയിരുന്നു.100 അടി നീളത്തിലും 20 അടി വീതിയിലും ഒരു വലിയ ഷെഡ് നിർമിച്ചിരുന്നു. ഇതിനോട് ചേർന്ന് ഒരു ഓഫിസ് കെട്ടിടവും ഉണ്ട്. ഇപ്പോൾ ഷെഡ് പൂർണമായി ഇല്ലാതായി. ഇതിന്റെ തൂണുകൾ പോലും കാണാനില്ല. ഓഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഭിത്തികൾ മാത്രം ബാക്കിയായിമുത്തിക്കാവ് നാരായണപിള്ള സൗജന്യമായി നൽകിയ 50 സെന്റിലാണ് കൈത്തറി യൂണിറ്റ് സ്ഥാപിച്ചത്.