ADVERTISEMENT

ആറ്റിങ്ങൽ ∙ കിഴക്കേനാലുമുക്കിൽ പ്രവർത്തിക്കുന്ന ബഡാബസാർ എന്ന വ്യാപാരകേന്ദ്രത്തിന്റെ ഗോഡൗണിൽ അഗ്നിബാധ. ഇന്നലെ രാത്രി 8 ഓടെയാണ് തീപിടുത്തമുണ്ടായത്. പ്ലാസ്റ്റിക്കുകളും തുണികളുമടക്കം ശേഖരിച്ചിവച്ചിരുന്ന ഗോഡൗൺ പൂർണ്ണമായി കത്തിനശിച്ചെങ്കിലും ആളപായം ഉണ്ടായില്ല.

അഗ്നിരക്ഷാ സേനയുടെ കഠിന ശ്രമത്തിൽ ഒൻപതരയോടെ തീ നിയന്ത്രണ വിധേയമാക്കി. ബഡാബസാർ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഭൂമിക്കടിയിലുള്ള നിലയിലെ പാർക്കിങ് ഏരിയയിലാണ് ഗോഡൗൺ പ്രവർത്തിക്കുന്നത്. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ, അലങ്കാരസാധനങ്ങൾ ഉൾപ്പെടെ ഗോഡൗണിലുണ്ടായിരുന്നു.ആദ്യം ആറ്റിങ്ങൽ ഫയർ സ്റ്റേഷനിൽ നിന്നും 2 യൂണിറ്റെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെ കഴക്കൂട്ടം, വെഞ്ഞാറമൂട്, കല്ലമ്പലം, വർക്കല എന്നീ നിലയങ്ങളിൽ നിന്ന് 10 യൂണിറ്റുകൾ കൂടി വിളിച്ച് വരുത്തുകയായിരുന്നു.

അതേസമയം വ്യാപാരകേന്ദ്രത്തെ തീ ബാധിച്ചിട്ടില്ല. തീപിടുത്തമുണ്ടായതിന്റെ കാരണവും വ്യക്തമായിട്ടില്ല.തീ പൂർണമായും അണയാത്തതിനാൽ മണ്ണുമാന്തി യന്ത്രമെത്തിച്ച് രാത്രി ഗോഡൗണിലെ സാധനങ്ങൾ നീക്കി.

ആശങ്കയിൽ നാട്
ആറ്റിങ്ങൽ ∙ ആറ്റിങ്ങലിന്റെ ഹൃദയഭാഗത്തുണ്ടായ തീപിടിത്തം മണിക്കൂറുകൾ പ്രദേശവാസികളെയും സമീപ വ്യാപാരികളെയും മുൾമുനയിലാക്കി. കിഴക്കേ നാലുമുക്കിൽ ബഡാബസാറിനോട് ചേർന്നുള്ള കച്ചവട സ്ഥാപനങ്ങളിലേക്ക് തീ പടർന്നെത്താതിരിക്കാനുള്ള കഠിനശ്രമത്തിലായിരുന്നു ആറ്റിങ്ങൽ യൂണിറ്റിലെ അഗ്നിരക്ഷാ സേനാംഗങ്ങൾ.  

ഇവിടെ നിന്നും പുക ഉയരുന്നത് കണ്ടതോടെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ പെട്ടെന്ന് മാറ്റിയതിനാൽ വൻദുരന്തം ഒഴിവായി. ഭൂമി കുഴിച്ചുണ്ടാക്കിയ പാർക്കിങ് ഏരിയയിലെ ഗോഡൗൺ ഷീറ്റുകൾ സ്ഥാപിച്ച് മറച്ചിരുന്നതും ആവശ്യത്തിനു വെളിച്ചമില്ലാത്തതും തീയണയ്ക്കൽ ദുഷ്കരമാക്കി. ഷീറ്റുകൾ വെട്ടി മുറിക്കേണ്ടി വന്നത് സമയം വൈകാനും കാരണമായി.തീ ആളിക്കത്തിയ ശേഷമേ സേനയ്ക്ക് വെള്ളം  പമ്പ് ചെയ്യാൻ കഴിഞ്ഞുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com