ADVERTISEMENT

ആര്യനാട്∙ ഉഴമലയ്ക്കൽ പഞ്ചായത്തിലെ കാരനാടിന് സമീപം പൈപ്പ് ലൈൻ പെ‌ാട്ടി ശുദ്ധജലം പാഴാകുന്നു. സമീപ പ്രദേശങ്ങളിൽ ശുദ്ധജലം ക്ഷാമം രൂക്ഷം. ജല അതോറിറ്റി അധികൃതറെ വിവരം അറിയിച്ചിട്ടും നടപടി ഇല്ലെന്ന് നാട്ടുകാർ. ഉഴമലയ്ക്കൽ എസ്എൻ എച്ച്എസ്എസിനും കാരനാടിനും ഇടയ്ക്ക് കല്ലമ്പലത്തെ ഒരു പാരലൽ കോളജിന് സമീപമാണ് കഴിഞ്ഞ കുറച്ച് ദിവസമായി പൈപ്പ് ലൈൻ പെ‌ാട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നത്. വേനൽ കടുത്ത് ശുദ്ധജലത്തിനായി നാട്ടുകാർ പരക്കം പായുമ്പോഴാണ് കുടിവെള്ളം പാഴാകുന്നത് അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നത്.

സമീപ പ്രദേശങ്ങളായ പുതുക്കുളങ്ങര, ചാരുംമൂട്, പാറയ്ക്കാറ തുടങ്ങിയ പ്രദേശങ്ങളിൽ പൈപ്പ് ലൈനിലൂടെ ശുദ്ധജലം എത്തിയിട്ട് അഞ്ച് ദിവസം ആയെന്ന് പ്രദേശവാസികൾ പറഞ്ഞു. വേനൽ ശക്തിയായി തുടരുന്നതിനാൽ ഇൗ പ്രദേശങ്ങളിൽ കിണറുകൾ വറ്റിത്തുടങ്ങി. ശുദ്ധജലത്തിനായി കൂടുതൽ കുടുംബങ്ങളും പൈപ്പ് ലൈനുകളെ ആണ് ആശ്രയിക്കുന്നത്. വീടുകളിൽ പാചകം ചെയ്യാൻ പോലും വെള്ളം ഇല്ലാത്ത അവസ്ഥ ആണെന്ന് വീട്ടുകാർ പറഞ്ഞു.

അതേ സമയം ജലജീവൻ മിഷന്റെ പൈപ്പ് ലൈൻ സ്ഥാപിച്ചപ്പോഴാണ് ഈ ലൈനിൽ പെ‍‌ാട്ടൽ ഉണ്ടായതെന്നും ഇന്നലെ ജലം പമ്പ് ചെയ്തപ്പോഴാണ് ഇത് അറിയുന്നതെന്നും തകരാർ പരിഹരിക്കാൻ ജലജീവൻ മിഷന്റെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നവർക്ക് നിർദേശം നൽകിയതായും ജല അതോറിറ്റി ആര്യനാട് അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു. കടുത്ത വേനൽ ആയതോടെ പൈപ്പ് ലൈനിലൂടെ ഉള്ള ജലവിതരണത്തിന് ആര്യനാട് ജല അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com