തിരുവനന്തപുരം∙ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം വ്യാഴാഴ്ച രാവിലെ എട്ട് മുതൽ ആരംഭിക്കും. ഓരോ നിയോജക മണ്ഡലങ്ങൾക്കും വേണ്ടി സജ്ജീകരിച്ചിരിക്കുന്ന വിതരണ ഡെസ്‌കുകൾ വഴിയാണ് പോളിങ്ങിനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും അനുബന്ധ സാമഗ്രികളും വിതരണം ചെയ്യുന്നത്. പോളിങ് സാധനങ്ങൾ കൊണ്ടു പോകുന്നതിനായി ജില്ലയിൽ 695 വാഹനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ വാഹനത്തിലും സായുധ പൊലീസ് ഉദ്യോഗസ്ഥനെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോളിങ് ഉദ്യോഗസ്ഥർക്ക് വിതരണ കേന്ദ്രങ്ങളിൽ കുടുംബശ്രീ ഫുഡ് കോർട്ടുകളും സജ്ജീകരിച്ചിട്ടുണ്ട്. വിതരണ കേന്ദ്രങ്ങളിൽ പൂർണമായും ഹരിത പ്രോട്ടോകോൾ നടപ്പാക്കും. പോളിങ് ഉദ്യോഗസ്ഥരുടെ സഹായത്തിനായി 248 സെക്ടർ ഓഫിസർമാരുടെ സേവനവും ലഭ്യമാക്കിയിട്ടുള്ളതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. ആറ്റിങ്ങൽ, തിരുവനന്തപുരം പാർലമെന്റ് മണ്ഡലങ്ങളിലായുള്ള 14 നിയോജക മണ്ഡലങ്ങളിലെയും വിതരണ കേന്ദ്രങ്ങളിൽ, അതത് നിയോജക മണ്ഡലങ്ങളിലെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർ തലത്തിൽ കൺട്രോൾ റൂമുകളും പ്രവർത്തിക്കും. 

ADVERTISEMENT

തിരുവനന്തപുരം ജില്ലയിൽ 14 വിതരണ കേന്ദ്രങ്ങളാണുള്ളത്. എസ്എൻ കോളജ് (വർക്കല), ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ (ആറ്റിങ്ങൽ), ഗവ. കോളജ് ആറ്റിങ്ങൽ (ചിറയിൻകീഴ്), നെടുമങ്ങാട് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ (നെടുമങ്ങാട്), ശ്രീ നാരായണവിലാസം ഹയർസെക്കൻഡറി സ്‌കൂൾ ആനാട് (വാമനപുരം), ലയോള ഐസിഎസ്ഇ സ്‌കൂൾ സൗത്ത് ബ്ലോക്ക് ശ്രീകാര്യം (കഴക്കൂട്ടം), പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ (വട്ടിയൂർക്കാവ്), മണക്കാട് ജിഎച്ച്എസ്എസ് (തിരുവനന്തപുരം), ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ കോട്ടൺഹിൽ (നേമം), ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ മഞ്ച (അരുവിക്കര), ജിവിഎച്ച്എസ്എസ് (പാറശാല,) ക്രിസ്ത്യൻ കോളജ് (കാട്ടാക്കട), ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ നെയ്യാറ്റിൻകര (കോവളം), ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ നെയ്യാറ്റിൻകര (നെയ്യാറ്റിൻകര) എന്നിവിടങ്ങളിലാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

∙ പോസ്റ്റൽ വോട്ടിങ് കേന്ദ്രങ്ങൾ വ്യാഴാഴ്ച കൂടി 
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കലക്ടറേറ്റിൽ പ്രവർത്തിച്ചുവരുന്ന തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ വോട്ടേഴ്സ് ഫെസിലിറ്റേഷൻ സെന്ററും (വിഎഫ്സി) മറ്റു ജില്ലകളുടെ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള വിഎഫ്സിയും ആറ്റിങ്ങൽ എച്ച്പിസിയ്ക്കു വേണ്ടിയുള്ള വിഎഫ്സിയും വ്യാഴാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് മേൽപ്പറഞ്ഞ സമയത്തിനുള്ളിൽ വോട്ട് രേഖപ്പെടുത്താം.