തൃശൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്ക് തിരുവനന്തപുരം മാരാർജി ഭവനിൽ നൽകിയ സ്വീകരണം. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, നേതാക്കളായ പ്രകാശ് ജാവഡേക്കർ, ഒ.രാജഗോപാൽ, പി.കെ.കൃഷ്ണദാസ് എന്നിവർ സമീപം.
ചിത്രം: ശ്രീലക്ഷ്മി ശിവദാസ് /മനോരമ
Mail This Article
×
ADVERTISEMENT
തിരുവനന്തപുരം∙ ‘തൃശൂരിലെ മതനിരപേക്ഷ പ്രജാ ദൈവങ്ങളെ വണങ്ങുന്നു.’ കേരളത്തിൽ നിന്നുള്ള ആദ്യ എൻഡിഎ എംപിയായി തിരഞ്ഞെടുക്കപ്പെട്ട സന്തോഷത്തിൽ സുരേഷ് ഗോപി ൈകകൾ കൂപ്പി പറഞ്ഞു. ശാസ്തമംഗലം മൂലയിൽ ലെയിനിലെ വീട്ടിൽ, വിജയമുറപ്പിച്ച ശേഷം ഉച്ചയോടെ മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു അദ്ദേഹം. ‘തൃശൂർ ഞാൻ ഇപ്പോഴും എടുത്തിട്ടില്ല, അവർ തന്നതാണ്, അതു ഹൃദയത്തിലേക്കു വന്നിരിക്കുന്നു, ലൂർദ് മാതാവിനു നൽകിയ കിരീടം പോലെ തൃശൂരിനെ ഞാൻ തലയിൽ വയ്ക്കും. നെറ്റിപ്പട്ടം കെട്ടി തിടമ്പേറ്റി ഞാൻ തൃശൂരിനെ കൊണ്ടു നടക്കും. ’ ഏറെക്കാലം മോഹിച്ചതിനെ സ്വന്തമാക്കിയ സന്തോഷം സുരേഷ് ഗോപിയുടെ വാക്കുകളിൽ നിറഞ്ഞു നിന്നു.
വോട്ടെണ്ണൽ ആദ്യ റൗണ്ടുകൾ പിന്നിട്ടപ്പോൾ തന്നെ തൃശൂരിൽ സുരേഷ് ഗോപി ലീഡ് ഉറപ്പിച്ചു. തൊട്ടുപിന്നാലെ മാധ്യമപ്പട അദ്ദേഹത്തിന്റെ വസതിക്കു മുന്നിൽ തമ്പടിച്ചു. 11.30ന് അദ്ദേഹം മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും നടന്നില്ല. വൈകാതെ േകരളത്തിന്റെ ചുമതലയുള്ള ദേശീയ നേതാവ് പ്രകാശ് ജാവഡേക്കർ വസതിയിലെത്തി സുരേഷ് ഗോപിയുമായി ചർച്ച നടത്തി.
പുറത്തിറങ്ങിയ അദ്ദേഹം മോദിയുടെ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ബിജെപിയുടെ നേട്ടത്തിനു കാരണമെന്നും സുരേഷ് ഗോപി ഉൾപ്പെടെ നേതാക്കൾ പാർട്ടി ഓഫിസിൽ എത്തുമെന്നും പറഞ്ഞു മടങ്ങി. ബോളിയും പാൽപായസവും നൽകിയാണു സുരേഷ് ഗോപിയും പത്നി രാധികയും കുടുംബാംഗങ്ങളും വിജയാഘോഷത്തിന് തുടക്കം കുറിച്ചത്.
നിർമാതാക്കളായ ജി.സുരേഷ് കുമാർ, കല്ലിയൂർ ശശി, നടൻ കൃഷ്ണകുമാർ തുടങ്ങിയവരെത്തി ആശംസകൾ നേർന്നു. സുരേഷ് ഗോപിയും കുടുംബവും വീട്ടിലെ ടിവി സ്ക്രീനിൽ കണ്ണുറപ്പിച്ചു. ലീഡ് 70,000 കടന്നപ്പോൾ സുരേഷ് ഗോപി മാധ്യമങ്ങളുടെ മുന്നിലേക്ക്. മുറ്റത്തു നിന്നു പാർട്ടി പ്രവർത്തകർ ‘നിയുക്ത േകന്ദ്രമന്ത്രി സുരേഷ്ജിക്കു’ ജയ് വിളിച്ചു.
വിജയത്തിനു ഗുരുവായൂരപ്പൻ മുതൽ ലൂർദ് മാതാവിനു വരെ നന്ദി പറഞ്ഞാണു സുരേഷ് ഗോപി തുടങ്ങിയത്. വലിയ അധ്വാനത്തിന്റെ കൂലിയാണു ലഭിച്ചത്. ഒഴുക്കിനെതിരെയാണു നീന്തിക്കയറിയത്. വ്യക്തിപരമായി ഒരുപാട് ദ്രോഹങ്ങൾ നേരിടേണ്ടി വന്നെങ്കിലും അതിൽ നിന്നു കരകയറാൻ കഴിഞ്ഞു. തൃശൂരിലെ ജനങ്ങൾ സത്യം തിരിച്ചറിഞ്ഞു.
വഴിതെറ്റിക്കാൻ നോക്കിയപ്പോഴൊക്കെ ദൈവങ്ങൾ, അവരുടെ മനസ്സ് ശുദ്ധമാക്കി തന്നിലേക്കും താൻ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടിയിലേക്കും തിരിച്ചു വിട്ടു. കഴിഞ്ഞ 5 വർഷമായി താൻ ആവശ്യപ്പെട്ടതിന്റെ അഞ്ചിരട്ടിയായി തിരികെ നൽകിയ തൃശൂരിലെ പ്രവർത്തകർക്കു നന്ദി.കേരളത്തിന്റെ മുഴുവൻ വികസനത്തിനായി മുന്നിട്ടിറങ്ങുന്ന എംപിയായി പ്രവർത്തിക്കും.
തങ്ങൾക്ക് ആരു വന്നാലാണു ഗുണം എന്നു ജനം ചിന്തിച്ചു തുടങ്ങിയാൽ ഇനിയും മാറ്റങ്ങളുണ്ടാകും. പാർട്ടി നിർദേശം അനുസരിച്ചായിരിക്കും തുടർന്നുള്ള കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. രാവിലെ മുതൽ വീടിനു മുന്നിൽ കാത്തു നിന്നു മാധ്യമപ്രവർത്തകർക്ക് വെള്ളവും ഭക്ഷണവും നൽകിയാണ് സുരേഷ് ഗോപിയും കുടുംബവും മടക്കിയയച്ചത്.
ഇന്ദിര ഇന്ത്യയുടെ ആർക്കിടെക്ട്’ തിരുവനന്തപുരം∙ ഇന്ത്യയുടെ യഥാർഥ ആർക്കിടെക്ട് ഇന്ദിരാഗാന്ധിയാണെന്നു സുരേഷ് ഗോപി. താൻ ഇന്നും ഇന്ദിരാഗാന്ധിയെ ആരാധിക്കുന്നു. പി.വി.നരസിംഹറാവു, മൊറാർജി ദേശായി, ജയപ്രകാശ് നാരായണൻ, എൽ.കെ.അഡ്വാനി , എ.ബി.വാജ്പേയി തുടങ്ങി പ്രിയപ്പെട്ട സഖാവ് ഇ.കെ.നായനാർ, കെ.കരുണാകരൻ എന്നിവരോടെല്ലാം ആരാധനയുണ്ട്. മിതവാദിയാകാനോ സർവജന ഇഷ്ടം നേടാനോ വേണ്ടി പറയുന്നതല്ല.
1 / 50
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ വിജയത്തെത്തുടർന്ന് മഹിളാകോൺഗ്രസ് സെക്രട്ടേറിയറ്റിനു മുന്നിൽ പായസം വിതരണം ചെയ്തപ്പോൾ.
ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ∙മനോരമ
2 / 50
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ വിജയത്തെത്തുടർന്ന് മഹിളാകോൺഗ്രസ് സെക്രട്ടേറിയറ്റിനു മുന്നിൽ പായസം വിതരണം ചെയ്തപ്പോൾ.
ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ∙മനോരമ
3 / 50
ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.സുധാകരന്റെ വിജയത്തിൽ കണ്ണൂരിൽ ആഹ്ളാദം പ്രകടിപ്പിക്കുന്ന യുഡിഎഫ് പ്രവർത്തകർ. ചിത്രം : സമീർ എ ഹമീദ് ∙ മനോരമ
4 / 50
ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.സുധാകരന്റെ വിജയത്തിൽ കണ്ണൂരിൽ ആഹ്ളാദം പ്രകടിപ്പിക്കുന്ന യുഡിഎഫ് പ്രവർത്തകർ. ചിത്രം : സമീർ എ ഹമീദ് ∙ മനോരമ
5 / 50
ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.സുധാകരന്റെ വിജയത്തിൽ കണ്ണൂരിൽ ആഹ്ളാദം പ്രകടിപ്പിക്കുന്ന യുഡിഎഫ് പ്രവർത്തകർ.ചിത്രം : സമീർ എ ഹമീദ് ∙ മനോരമ
6 / 50
ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.സുധാകരന്റെ വിജയത്തിൽ കണ്ണൂരിൽ ആഹ്ളാദം പ്രകടിപ്പിക്കുന്ന യുഡിഎഫ് പ്രവർത്തകർ. ചിത്രം : സമീർ എ ഹമീദ് ∙ മനോരമ
7 / 50
ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.സുധാകരന്റെ വിജയത്തിൽ കണ്ണൂരിൽ ആഹ്ളാദം പ്രകടിപ്പിക്കുന്ന യുഡിഎഫ് പ്രവർത്തകർ. ചിത്രം : സമീർ എ ഹമീദ് ∙ മനോരമ
8 / 50
ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.സുധാകരന്റെ വിജയത്തിൽ കണ്ണൂരിൽ ആഹ്ളാദം പ്രകടിപ്പിക്കുന്ന യുഡിഎഫ് പ്രവർത്തകർ. ചിത്രം : സമീർ എ ഹമീദ് ∙ മനോരമ
9 / 50
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ വിജയത്തെത്തുടർന്ന് മഹിളാകോൺഗ്രസ് സെക്രട്ടേറിയറ്റിനു മുന്നിൽ പായസം വിതരണം ചെയ്തപ്പോൾ. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
10 / 50
ഡൽഹി പണ്ഡിറ്റ് പന്ത് മാർഗിലെ ബിജെപി സംസ്ഥാന ആസ്ഥാനത്തു നടന്ന ലോക്സഭാ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ നടനും എംപിയുമായ മനോജ് തിവാരിയുടെ പാട്ടിനൊപ്പം കയ്യടിക്കുന്ന നിയുക്ത എംപിമാരായ ബാസുരി സ്വരാജ്, പ്രവീൺ ഖണ്ഡേൽവാൾ, യോഗേന്ദ്ര ചന്ദോലിയ, രാംവീർ സിങ് ബിദുഡി, കമൽജീത്ത് ശെരാവത്ത്, ഹർഷ് മൽഹോത്ര എന്നിവർ. സംസ്ഥാന അധ്യക്ഷൻ വീരേന്ദർ സച്ച്ദേവ സമീപം. ചിത്രം : ജോസ്കുട്ടി പനയ്ക്കല് ∙ മനോരമ
11 / 50
തൃശൂർ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി വിജയ വിവരം അറിഞ്ഞശേഷം തിരുവനന്തപുരത്തെ വീട്ടിൽ ഭാര്യ രാധിക മധുരം വിതരണം ചെയ്യുന്നു. മകൾ ഭാഗ്യ സമീപം. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
12 / 50
വോട്ടെണ്ണൽ ദിവസം തിരുവനന്തപുരം ഇന്ദിരാ ഭവനിൽ ടെലിവിഷൻ നേക്കി മൽസര ഫലം വീക്ഷിക്കുന്ന യുഡിഎഫ് കൺവീനർ എം.എം ഹസൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല തുടങ്ങിയവർ. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
13 / 50
തൃശൂർ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി വിജയ വിവരം അറിഞ്ഞശേഷം തിരുവനന്തപുരത്തെ വീട്ടിൽ മാധ്യമ പ്രവർത്തകരെ കാണുന്നു. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
14 / 50
ഒരു കുടുംബചിത്രം: തൃശൂർ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി വിജയ വിവരം അറിഞ്ഞശേഷം തിരുവനന്തപുരത്തെ വീട്ടിൽ മരുമകൻ ശ്രയസ് മോഹൻ, മക്കളായ ഭാഗ്യ, ഗോകുൽ, ഭാര്യ രാധിക, മകൻ മാധവ് എന്നിവർക്കൊപ്പം സന്തോഷം പങ്കിടുന്നു. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
15 / 50
തൃശൂർ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി വിജയ വിവരം അറിഞ്ഞശേഷം തിരുവനന്തപുരത്തെ വീട്ടിൽ മാധ്യമ പ്രവർത്തകരെ കാണുന്നു. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
16 / 50
കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ തിരുവനന്തപുരം മരാർജി ഭവനിൽ എത്തിയപ്പോൾ. ചിത്രം : ശ്രീലക്ഷ്മി ശിവദാസ് ∙മനോരമ
17 / 50
ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്ക് തിരുവനന്തപുരം മാരാർജി ഭവനിൽ നൽകിയ സ്വീകരണം. ചിത്രം : ശ്രീലക്ഷ്മി ശിവദാസ് ∙മനോരമ
18 / 50
റി-കൗണ്ടിങ് ഫലം അറിഞ്ഞു പുറത്തേക്കു വരുന്ന അടൂർ പ്രകാശ്. ചിത്രം : ശ്രീലക്ഷ്മി ശിവദാസ് ∙മനോരമ
19 / 50
കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫും കോട്ടയം ലോക് സഭാ മണ്ഡലത്തിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജും പരസ്പരം മധുരം കൈമാറുന്നു. മോൻസ് ജോസഫ് എംഎൽഎ, കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി.തോമസ് എന്നിവർ സമീപം. ചിത്രം : റസൽ ഷാഹുൽ ∙മനോരമ
20 / 50
കോട്ടയം ലോക് സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം കേരള കോണ്ഗ്രസ് സംസ്ഥാന ഓഫിസിലെത്തിയ ഫ്രാൻസിസ് ജോർജ് അണിയിച്ച ത്രിവർണ്ണ ഷാൾ പാർട്ടി ചെയർമാൻ പി.ജെ.ജോസഫ് തിരികെ അണിയിക്കുന്നു. തിരഞ്ഞെടുപ്പ് വിജയം അറിഞ്ഞതിനു ശേഷം പ്രാർഥിക്കാനെത്തിയ ഫ്രാൻസിസ് ജോർജ്. ചാണ്ടി ഉമ്മൻ എംഎൽഎ സമീപം. ചിത്രം : റസൽ ഷാഹുൽ ∙മനോരമ
21 / 50
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് വിജയം അറിഞ്ഞതിനു ശേഷം പ്രാർഥിക്കാനെത്തിയ ഫ്രാൻസിസ് ജോർജ്. ചാണ്ടി ഉമ്മൻ എംഎൽഎ സമീപം. ചിത്രം : റസൽ ഷാഹുൽ ∙മനോരമ
22 / 50
പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ വിജയം ഉറപ്പിച്ചു വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്കിറങ്ങിയ യുഡിഎഫ് സ്ഥാനാർഥി. ചിത്രം : ഗിബി സാം ∙മനോരമ
23 / 50
പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി വി.കെ ശ്രീകണ്ഠൻ പ്രവർത്തകരോടൊപ്പം നഗരത്തിൽ നടത്തിയ വിജയാഘോഷം. ചിത്രം : ഗിബി സാം ∙മനോരമ
24 / 50
യുഡിഎഫ് പ്രവർത്തകർ പത്തനംതിട്ട സെൻട്രൽ ജംക്ഷനിൽ ആഹ്ലാദ പ്രകടനം നടത്താൻ എത്തിയപ്പോൾ. ചിത്രം: ഹരിലാൽ∙ മനോരമ
25 / 50
പത്തനംതിട്ട യുഡിഎഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണിയെ പ്രവർത്തകർ ഉയർത്തുന്നു. ചിത്രം: മനോരമ
26 / 50
തിരുവനന്തപുരത്ത് യുഡിഎഫ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ∙ മനോരമ
27 / 50
തിരുവനന്തപുരത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ലാദപ്രകടനം. ചിത്രം: മനോജ് ചേമഞ്ചേരി∙ മനോരമ
28 / 50
കോണ്ഗ്രസ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം. ചിത്രം: ജിതിൻ ജോയൽ ഹാരിം∙ മനോരമ
29 / 50
കോട്ടയം പാർലമെൻറ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്. ചിത്രം: റസൽ ഷാഹുൽ∙ മനോരമ
30 / 50
പത്തനംതിട്ട ലോക്സഭാ മണ്ഡലം യുഡിഫ് സ്ഥാനാർഥി ആൻ്റോ ആൻറണി വിജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് പ്രവർത്തകർ നഗരത്തിൽ നടത്തിയ റോഡ് ഷോ. ചിത്രം: ഹരിലാൽ∙ മനോരമ
31 / 50
കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജും കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫും പരസ്പരം മധുരം കൈമാറുന്നു. ചിത്രം: റസൽ ഷാഹുൽ∙ മനോരമ
32 / 50
തിരുവനന്തപുരം മാരാർജി ഭവനിൽ നടന്ന വാർത്താ സമ്മേളനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ സംസാരിക്കുന്നു. ചിത്രം: ശ്രീലക്ഷ്മി ശിവദാസ്∙ മനോരമ
33 / 50
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി വി.കെ. ശ്രീകണ്ഠൻ പ്രവർത്തകർക്കൊപ്പം ആഹ്ലാദം പങ്കിടുന്നു. ചിത്രം: വിബി ജോബ്∙ മനോരമ
34 / 50
രാജ്മോഹൻ ഉണ്ണിത്താൻ കാഞ്ഞങ്ങാട്ടെ വീട്ടിൽ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം സന്തോഷം പങ്കിടുന്നു. ചിത്രം: അഭിജിത്ത് രവി: മനോരമ
35 / 50
തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് മധുരം നൽകുന്ന എം.കെ. രാഘവൻ. ചിത്രം: മനോരമ
36 / 50
രാജ്മോഹൻ ഉണ്ണിത്താൻ കാഞ്ഞങ്ങട്ടെ വീട്ടിൽ. ചിത്രം: അഭിജിത്ത് രവി∙ മനോരമ
37 / 50
തിരുവനന്തപുരത്ത് യുഡിഎഫ് പ്രവർത്തകര് വിജയം ആഘോഷിക്കുന്നു. ചിത്രം: മനോജ് ചേമഞ്ചേരി∙ മനോരമ
38 / 50
തൃശൂരിലെ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം മാധ്യമങ്ങളെ കാണുന്ന സുരേഷ് ഗോപി. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ∙ മനോരമ
39 / 50
കണ്ണൂരില് യുഡിഎഫ് പ്രവർത്തകരുടെ വിജയാഘോഷം.
ചിത്രം : മനോരമ
40 / 50
ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാൽ ഭാര്യയ്ക്ക് മധുരം നല്കുന്നു. ചിത്രം : നിഖിൽ രാജ് ∙ മനോരമ
41 / 50
ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാൽ യുഡിഎഫ് പ്രവർത്തകർക്കൊപ്പം വിജയം ആഘോഷിക്കുന്നു. ചിത്രം : നിഖിൽ രാജ് ∙ മനോരമ
42 / 50
എറണാകുളം മണ്ഡലത്തിൽ വിജയം ഉറപ്പിച്ച യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡനെ പ്രവർത്തകർ ചേർന്നുയർത്തി ആഹ്ലാദപ്രകടനം നടത്തുന്നു.
ചിത്രം : ജിബിന് ചെമ്പോല ∙ മനോരമ
43 / 50
യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിന്റെ വിജയാഘോഷം : നിഖിൽ രാജ് ∙ മനോരമ
44 / 50
എറണാകുളം ഡിസിസി ഓഫിസിനു മുൻപിൽ ആഹ്ലാദപ്രകടനം നടത്തുന്ന യുഡിഎഫ് പ്രവർത്തകർ.
ചിത്രം : ജിബിന് ചെമ്പോല ∙ മനോരമ
45 / 50
യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിന് ഭാര്യ മധുരം നൽകുന്നു. ചിത്രം : നിഖിൽ രാജ് ∙ മനോരമ
46 / 50
ആഹ്ലാദ പ്രകടനം നടത്തുന്ന ഇടുക്കിയിലെ യുഡിഎഫ് സ്ഥാനർഥി ഡീൻ കുര്യാക്കോസും പാർട്ടി പ്രവർത്തകരും. ചിത്രം : റെജു അർണോൾഡ് ∙ മനോരമ
47 / 50
കോഴിക്കോട് ലീഗ് ഹൗസിന് മുന്നിൽ ആഹ്ലാദ പ്രകടനം നടത്തുന്ന പ്രവർത്തകർ. ചിത്രം : അബു ഹാഷിം ∙ മനോരമ
48 / 50
തൃശൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീടിനു മുന്നിൽ നിലയുറപ്പിച്ചിരിക്കുന്ന മാധ്യമപ്രവർത്തകർ. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
49 / 50
കണ്ണൂർ ഡിസിസി ഓഫിസിന് മുന്നിൽ ആഹ്ലാദ പ്രകടനം നടത്തുന്ന കോൺഗ്രസ് പ്രവർത്തകർ. ചിത്രം : സമീർ എ ഹമീദ് ∙ മനോരമ
50 / 50
തൃശൂരിലെ ബിജെപി സ്ഥാനാർഥിയായ സുരേഷ് ഗോപിയുടെ ലീഡ് നില 50,000 കടന്നപ്പോൾ ആഹ്ലാദം പ്രകടിപ്പിക്കുന്ന പാർട്ടി പ്രവർത്തകർ. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ ∙ മനോരമ
ഇവരെല്ലാം താൻ ഹൃദയത്തിൽ സൂക്ഷിക്കുന്ന ബിംബങ്ങളാണ്. അത് അങ്ങനെ തന്നെയുണ്ടാകും. നരേന്ദ്ര മോദിയും അമിത് ഷായുമാണ് തന്റെ സൂപ്പർ ഹീറോസ് എന്നു താൻ മുൻപും പറഞ്ഞിട്ടുണ്ട്. നരേന്ദ്രമോദി തന്റെ രാഷ്ട്രീയ ദൈവമാണ്. തന്നെ 2023ൽ തൃശൂരിൽ അവതരിപ്പിച്ചത് അമിത് ഷായാണ്. അവരോടെല്ലാം കടപ്പാടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
English Summary:
Thrissur Lok Sabha Election Result 2024: Thumping victory for Suresh Gopi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.