1) ശശി തരൂർ 2) രാജീവ് ചന്ദ്രശേഖർ 3) പന്ന്യൻ രവീന്ദ്രൻ
Mail This Article
×
ADVERTISEMENT
തിരുവനന്തപുരം ∙ തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ചരിത്രം മാറ്റിയെഴുതുമെന്ന് മുന്നണി നേതൃത്വം പ്രചരിപ്പിച്ചു. സാധാരണക്കാരുമായുള്ള ബന്ധവും പൊതുസ്വീകാര്യതയുമൊക്കെ വോട്ടാകുമെന്നു നേതാക്കൾ പ്രതീക്ഷിച്ചു. തിരഞ്ഞെടുപ്പുപോരിന്റെ ചിത്രം വ്യക്തമാകുന്തോറും പന്ന്യൻ കളത്തിനു പുറത്തേക്കു നീങ്ങിക്കൊണ്ടിരുന്നു.
കോൺഗ്രസിലെ ശശി തരൂരും ബിജെപിയിലെ രാജീവ് ചന്ദ്രശേഖറും നേരിട്ടുള്ള പോര് ഏറ്റെടുത്തു. എങ്കിലും പാറശാല, നെയ്യാറ്റിൻകര, കോവളം നിയോജകമണ്ഡലങ്ങളിൽ ഇടതുമുന്നണി പ്രചാരണം പൊടിപാറിച്ചു. ഒടുവിൽ ഫലം വന്നപ്പോൾ തരൂരിനെക്കാൾ 110507 വോട്ടിനും രാജീവിനേക്കാൾ 94430 വോട്ടുകൾക്കും പിന്നിലായി പന്ന്യൻ.
തിരുവനന്തപുരം പിടിച്ച ഒടുവിലത്തെ സിപിഐ സ്ഥാനാർഥി പന്ന്യൻ ആയിരുന്നു, 2005ൽ. പി.കെ.വാസുദേവൻ നായർ അന്തരിച്ചതിനെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പു കേരള രാഷ്ട്രീയത്തെ തന്നെ മുൾമുനയിൽ നിർത്തി.
കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ മുൻ മുഖ്യമന്ത്രി കെ.കരുണാകരനും മക്കളായ കെ.മുരളീധരനും പത്മജ വേണുഗോപാലും പന്ന്യനു വേണ്ടി രംഗത്തിറങ്ങി. കോൺഗ്രസിന്റെ സ്ഥാനാർഥി വി.എസ്.ശിവകുമാറിനും പിടിച്ചു നിൽക്കാനായില്ല. പന്ന്യന്റെ ഭൂരിപക്ഷം 74200.
ഇത്തവണ തിരഞ്ഞെടുപ്പിൽ അന്നത്തെ ചിത്രമാകെ മാറിമറിഞ്ഞതു കാണാം. തൃശൂരിൽ സിപിഐ സ്ഥാനാർഥി വി.എസ്.സുനിൽ കുമാറിനും പിന്നിലായി മുരളീധരൻ. കോൺഗ്രസിലെ തരൂരിനോടു പന്ന്യൻ തോറ്റു. അന്നു വിജയിച്ചെത്തിയ പന്ന്യനു ലഡു കൊടുത്ത പത്മജ വേണുഗോപാലാകട്ടെ ബിജെപിയിൽ!
2009ൽ തരൂർ ആദ്യമായി മത്സരിക്കുമ്പോൾ സിപിഐ സ്ഥാനാർഥി പി.രാമചന്ദ്രൻ നായർ ആയിരുന്നു. തരൂർ 99989 വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ചപ്പോൾ രാമചന്ദ്രൻ നായർ രണ്ടാം സ്ഥാനത്ത് (വോട്ട്:226727). ബിജെപിയുടെ പി.കെ.കൃഷ്ണദാസിന് 84,094 വോട്ടുകളേ ലഭിച്ചുള്ളൂ. ഈ തിരഞ്ഞെടുപ്പിനുശേഷം തിരുവനന്തപുരത്ത് സിപിഐയ്ക്ക് രണ്ടാം സ്ഥാനത്തുപോലും എത്താൻ സാധിച്ചിട്ടില്ല.
2014ൽ രണ്ടാം സ്ഥാനത്ത് എത്തിയ ബിജെപി സ്ഥാനാർഥി ഒ.രാജഗോപാലിന് 2,82,336 വോട്ടും സിപിഐ സ്ഥാനാർഥി ബെനറ്റ് ഏബ്രഹാമിന് 2,48,941 വോട്ടുമാണു ലഭിച്ചത്. ബിജെപിയെക്കാൾ സിപിഐയ്ക്ക് 33,395 വോട്ടിന്റെ കുറവ്. തരൂരിനു ലഭിച്ച ഭൂരിപക്ഷം 15470 വോട്ടുകൾ. 2019ൽ സിപിഐയിലെ സി.ദിവാകരനെക്കാൾ ബിജെപിയിലെ കുമ്മനം രാജശേഖരനു 57586 വോട്ടുകൾ കൂടുതൽ ലഭിച്ചു. ആ അന്തരമാണു വളർന്ന് ഇപ്പോൾ ഒരു ലക്ഷത്തിന് അടുത്തേക്ക് എത്തിയത്.
കേരള തലസ്ഥാനത്ത് ബിജെപി ശക്തി പ്രാപിച്ചുവരുന്നതും ഇടതു സ്ഥാനാർഥികൾ സ്ഥിരമായി തോൽക്കുന്നതും മുന്നണിക്കു തലവേദനയാണ്. ബിജെപിയെ പ്രതിരോധിക്കുന്നത് ഇടതാണെന്ന വാദത്തെ തിരുവനന്തപുരം കൊണ്ടു തോൽപിക്കാൻ കോൺഗ്രസിനാകും. ഈ തിരഞ്ഞെടുപ്പിൽ തന്നെ ശക്തി തെളിയിക്കാൻ സിപിഎം ഒരുക്കമായിരുന്നു.
തിരുവനന്തപുരം മണ്ഡലം വിട്ടുകിട്ടണമെന്ന ആഗ്രഹം സിപിഎമ്മിൽ ഉണ്ടായപ്പോൾ പകരം കൊല്ലം മണ്ഡലം ചോദിക്കാനായിരുന്നു സിപിഐയുടെ ആലോചന. പക്ഷേ, അത്തരമൊരു വിട്ടുവീഴ്ചയ്ക്ക് സിപിഎം തയാറല്ല. പന്ന്യന്റെ പരാജയം സിപിഐ നേതൃത്വത്തെ അത്ഭുതപ്പെടുത്താത്തതിനാൽ പാർട്ടിക്കുള്ളിൽ അതൊരു പ്രശ്നമായി ഉരുത്തിരിയാൻ സാധ്യതയില്ല.
പക്ഷേ, ഈ നിലയ്ക്കുപോയാൽ വരും തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള കളിയിൽ കാഴ്ചക്കാരായി തുടരേണ്ടിവരുമെന്ന ചിന്ത പാർട്ടിയെ വിഷമിപ്പിക്കുന്നുണ്ട്. അതിനു പരിഹാരമായ തിരുത്തലുകളിലേക്ക് സിപിഐ മാത്രമല്ല, മുന്നണിക്കാകെ കടക്കേണ്ടിവരും.
1 / 50
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ വിജയത്തെത്തുടർന്ന് മഹിളാകോൺഗ്രസ് സെക്രട്ടേറിയറ്റിനു മുന്നിൽ പായസം വിതരണം ചെയ്തപ്പോൾ.
ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ∙മനോരമ
2 / 50
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ വിജയത്തെത്തുടർന്ന് മഹിളാകോൺഗ്രസ് സെക്രട്ടേറിയറ്റിനു മുന്നിൽ പായസം വിതരണം ചെയ്തപ്പോൾ.
ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ∙മനോരമ
3 / 50
ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.സുധാകരന്റെ വിജയത്തിൽ കണ്ണൂരിൽ ആഹ്ളാദം പ്രകടിപ്പിക്കുന്ന യുഡിഎഫ് പ്രവർത്തകർ. ചിത്രം : സമീർ എ ഹമീദ് ∙ മനോരമ
4 / 50
ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.സുധാകരന്റെ വിജയത്തിൽ കണ്ണൂരിൽ ആഹ്ളാദം പ്രകടിപ്പിക്കുന്ന യുഡിഎഫ് പ്രവർത്തകർ. ചിത്രം : സമീർ എ ഹമീദ് ∙ മനോരമ
5 / 50
ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.സുധാകരന്റെ വിജയത്തിൽ കണ്ണൂരിൽ ആഹ്ളാദം പ്രകടിപ്പിക്കുന്ന യുഡിഎഫ് പ്രവർത്തകർ.ചിത്രം : സമീർ എ ഹമീദ് ∙ മനോരമ
6 / 50
ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.സുധാകരന്റെ വിജയത്തിൽ കണ്ണൂരിൽ ആഹ്ളാദം പ്രകടിപ്പിക്കുന്ന യുഡിഎഫ് പ്രവർത്തകർ. ചിത്രം : സമീർ എ ഹമീദ് ∙ മനോരമ
7 / 50
ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.സുധാകരന്റെ വിജയത്തിൽ കണ്ണൂരിൽ ആഹ്ളാദം പ്രകടിപ്പിക്കുന്ന യുഡിഎഫ് പ്രവർത്തകർ. ചിത്രം : സമീർ എ ഹമീദ് ∙ മനോരമ
8 / 50
ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.സുധാകരന്റെ വിജയത്തിൽ കണ്ണൂരിൽ ആഹ്ളാദം പ്രകടിപ്പിക്കുന്ന യുഡിഎഫ് പ്രവർത്തകർ. ചിത്രം : സമീർ എ ഹമീദ് ∙ മനോരമ
9 / 50
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ വിജയത്തെത്തുടർന്ന് മഹിളാകോൺഗ്രസ് സെക്രട്ടേറിയറ്റിനു മുന്നിൽ പായസം വിതരണം ചെയ്തപ്പോൾ. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
10 / 50
ഡൽഹി പണ്ഡിറ്റ് പന്ത് മാർഗിലെ ബിജെപി സംസ്ഥാന ആസ്ഥാനത്തു നടന്ന ലോക്സഭാ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ നടനും എംപിയുമായ മനോജ് തിവാരിയുടെ പാട്ടിനൊപ്പം കയ്യടിക്കുന്ന നിയുക്ത എംപിമാരായ ബാസുരി സ്വരാജ്, പ്രവീൺ ഖണ്ഡേൽവാൾ, യോഗേന്ദ്ര ചന്ദോലിയ, രാംവീർ സിങ് ബിദുഡി, കമൽജീത്ത് ശെരാവത്ത്, ഹർഷ് മൽഹോത്ര എന്നിവർ. സംസ്ഥാന അധ്യക്ഷൻ വീരേന്ദർ സച്ച്ദേവ സമീപം. ചിത്രം : ജോസ്കുട്ടി പനയ്ക്കല് ∙ മനോരമ
11 / 50
തൃശൂർ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി വിജയ വിവരം അറിഞ്ഞശേഷം തിരുവനന്തപുരത്തെ വീട്ടിൽ ഭാര്യ രാധിക മധുരം വിതരണം ചെയ്യുന്നു. മകൾ ഭാഗ്യ സമീപം. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
12 / 50
വോട്ടെണ്ണൽ ദിവസം തിരുവനന്തപുരം ഇന്ദിരാ ഭവനിൽ ടെലിവിഷൻ നേക്കി മൽസര ഫലം വീക്ഷിക്കുന്ന യുഡിഎഫ് കൺവീനർ എം.എം ഹസൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല തുടങ്ങിയവർ. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
13 / 50
തൃശൂർ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി വിജയ വിവരം അറിഞ്ഞശേഷം തിരുവനന്തപുരത്തെ വീട്ടിൽ മാധ്യമ പ്രവർത്തകരെ കാണുന്നു. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
14 / 50
ഒരു കുടുംബചിത്രം: തൃശൂർ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി വിജയ വിവരം അറിഞ്ഞശേഷം തിരുവനന്തപുരത്തെ വീട്ടിൽ മരുമകൻ ശ്രയസ് മോഹൻ, മക്കളായ ഭാഗ്യ, ഗോകുൽ, ഭാര്യ രാധിക, മകൻ മാധവ് എന്നിവർക്കൊപ്പം സന്തോഷം പങ്കിടുന്നു. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
15 / 50
തൃശൂർ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി വിജയ വിവരം അറിഞ്ഞശേഷം തിരുവനന്തപുരത്തെ വീട്ടിൽ മാധ്യമ പ്രവർത്തകരെ കാണുന്നു. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
16 / 50
കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ തിരുവനന്തപുരം മരാർജി ഭവനിൽ എത്തിയപ്പോൾ. ചിത്രം : ശ്രീലക്ഷ്മി ശിവദാസ് ∙മനോരമ
17 / 50
ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്ക് തിരുവനന്തപുരം മാരാർജി ഭവനിൽ നൽകിയ സ്വീകരണം. ചിത്രം : ശ്രീലക്ഷ്മി ശിവദാസ് ∙മനോരമ
18 / 50
റി-കൗണ്ടിങ് ഫലം അറിഞ്ഞു പുറത്തേക്കു വരുന്ന അടൂർ പ്രകാശ്. ചിത്രം : ശ്രീലക്ഷ്മി ശിവദാസ് ∙മനോരമ
19 / 50
കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫും കോട്ടയം ലോക് സഭാ മണ്ഡലത്തിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജും പരസ്പരം മധുരം കൈമാറുന്നു. മോൻസ് ജോസഫ് എംഎൽഎ, കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി.തോമസ് എന്നിവർ സമീപം. ചിത്രം : റസൽ ഷാഹുൽ ∙മനോരമ
20 / 50
കോട്ടയം ലോക് സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം കേരള കോണ്ഗ്രസ് സംസ്ഥാന ഓഫിസിലെത്തിയ ഫ്രാൻസിസ് ജോർജ് അണിയിച്ച ത്രിവർണ്ണ ഷാൾ പാർട്ടി ചെയർമാൻ പി.ജെ.ജോസഫ് തിരികെ അണിയിക്കുന്നു. തിരഞ്ഞെടുപ്പ് വിജയം അറിഞ്ഞതിനു ശേഷം പ്രാർഥിക്കാനെത്തിയ ഫ്രാൻസിസ് ജോർജ്. ചാണ്ടി ഉമ്മൻ എംഎൽഎ സമീപം. ചിത്രം : റസൽ ഷാഹുൽ ∙മനോരമ
21 / 50
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് വിജയം അറിഞ്ഞതിനു ശേഷം പ്രാർഥിക്കാനെത്തിയ ഫ്രാൻസിസ് ജോർജ്. ചാണ്ടി ഉമ്മൻ എംഎൽഎ സമീപം. ചിത്രം : റസൽ ഷാഹുൽ ∙മനോരമ
22 / 50
പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ വിജയം ഉറപ്പിച്ചു വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്കിറങ്ങിയ യുഡിഎഫ് സ്ഥാനാർഥി. ചിത്രം : ഗിബി സാം ∙മനോരമ
23 / 50
പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി വി.കെ ശ്രീകണ്ഠൻ പ്രവർത്തകരോടൊപ്പം നഗരത്തിൽ നടത്തിയ വിജയാഘോഷം. ചിത്രം : ഗിബി സാം ∙മനോരമ
24 / 50
യുഡിഎഫ് പ്രവർത്തകർ പത്തനംതിട്ട സെൻട്രൽ ജംക്ഷനിൽ ആഹ്ലാദ പ്രകടനം നടത്താൻ എത്തിയപ്പോൾ. ചിത്രം: ഹരിലാൽ∙ മനോരമ
25 / 50
പത്തനംതിട്ട യുഡിഎഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണിയെ പ്രവർത്തകർ ഉയർത്തുന്നു. ചിത്രം: മനോരമ
26 / 50
തിരുവനന്തപുരത്ത് യുഡിഎഫ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ∙ മനോരമ
27 / 50
തിരുവനന്തപുരത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ലാദപ്രകടനം. ചിത്രം: മനോജ് ചേമഞ്ചേരി∙ മനോരമ
28 / 50
കോണ്ഗ്രസ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം. ചിത്രം: ജിതിൻ ജോയൽ ഹാരിം∙ മനോരമ
29 / 50
കോട്ടയം പാർലമെൻറ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്. ചിത്രം: റസൽ ഷാഹുൽ∙ മനോരമ
30 / 50
പത്തനംതിട്ട ലോക്സഭാ മണ്ഡലം യുഡിഫ് സ്ഥാനാർഥി ആൻ്റോ ആൻറണി വിജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് പ്രവർത്തകർ നഗരത്തിൽ നടത്തിയ റോഡ് ഷോ. ചിത്രം: ഹരിലാൽ∙ മനോരമ
31 / 50
കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജും കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫും പരസ്പരം മധുരം കൈമാറുന്നു. ചിത്രം: റസൽ ഷാഹുൽ∙ മനോരമ
32 / 50
തിരുവനന്തപുരം മാരാർജി ഭവനിൽ നടന്ന വാർത്താ സമ്മേളനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ സംസാരിക്കുന്നു. ചിത്രം: ശ്രീലക്ഷ്മി ശിവദാസ്∙ മനോരമ
33 / 50
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി വി.കെ. ശ്രീകണ്ഠൻ പ്രവർത്തകർക്കൊപ്പം ആഹ്ലാദം പങ്കിടുന്നു. ചിത്രം: വിബി ജോബ്∙ മനോരമ
34 / 50
രാജ്മോഹൻ ഉണ്ണിത്താൻ കാഞ്ഞങ്ങാട്ടെ വീട്ടിൽ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം സന്തോഷം പങ്കിടുന്നു. ചിത്രം: അഭിജിത്ത് രവി: മനോരമ
35 / 50
തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് മധുരം നൽകുന്ന എം.കെ. രാഘവൻ. ചിത്രം: മനോരമ
36 / 50
രാജ്മോഹൻ ഉണ്ണിത്താൻ കാഞ്ഞങ്ങട്ടെ വീട്ടിൽ. ചിത്രം: അഭിജിത്ത് രവി∙ മനോരമ
37 / 50
തിരുവനന്തപുരത്ത് യുഡിഎഫ് പ്രവർത്തകര് വിജയം ആഘോഷിക്കുന്നു. ചിത്രം: മനോജ് ചേമഞ്ചേരി∙ മനോരമ
38 / 50
തൃശൂരിലെ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം മാധ്യമങ്ങളെ കാണുന്ന സുരേഷ് ഗോപി. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ∙ മനോരമ
39 / 50
കണ്ണൂരില് യുഡിഎഫ് പ്രവർത്തകരുടെ വിജയാഘോഷം.
ചിത്രം : മനോരമ
40 / 50
ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാൽ ഭാര്യയ്ക്ക് മധുരം നല്കുന്നു. ചിത്രം : നിഖിൽ രാജ് ∙ മനോരമ
41 / 50
ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാൽ യുഡിഎഫ് പ്രവർത്തകർക്കൊപ്പം വിജയം ആഘോഷിക്കുന്നു. ചിത്രം : നിഖിൽ രാജ് ∙ മനോരമ
42 / 50
എറണാകുളം മണ്ഡലത്തിൽ വിജയം ഉറപ്പിച്ച യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡനെ പ്രവർത്തകർ ചേർന്നുയർത്തി ആഹ്ലാദപ്രകടനം നടത്തുന്നു.
ചിത്രം : ജിബിന് ചെമ്പോല ∙ മനോരമ
43 / 50
യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിന്റെ വിജയാഘോഷം : നിഖിൽ രാജ് ∙ മനോരമ
44 / 50
എറണാകുളം ഡിസിസി ഓഫിസിനു മുൻപിൽ ആഹ്ലാദപ്രകടനം നടത്തുന്ന യുഡിഎഫ് പ്രവർത്തകർ.
ചിത്രം : ജിബിന് ചെമ്പോല ∙ മനോരമ
45 / 50
യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിന് ഭാര്യ മധുരം നൽകുന്നു. ചിത്രം : നിഖിൽ രാജ് ∙ മനോരമ
46 / 50
ആഹ്ലാദ പ്രകടനം നടത്തുന്ന ഇടുക്കിയിലെ യുഡിഎഫ് സ്ഥാനർഥി ഡീൻ കുര്യാക്കോസും പാർട്ടി പ്രവർത്തകരും. ചിത്രം : റെജു അർണോൾഡ് ∙ മനോരമ
47 / 50
കോഴിക്കോട് ലീഗ് ഹൗസിന് മുന്നിൽ ആഹ്ലാദ പ്രകടനം നടത്തുന്ന പ്രവർത്തകർ. ചിത്രം : അബു ഹാഷിം ∙ മനോരമ
48 / 50
തൃശൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീടിനു മുന്നിൽ നിലയുറപ്പിച്ചിരിക്കുന്ന മാധ്യമപ്രവർത്തകർ. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
49 / 50
കണ്ണൂർ ഡിസിസി ഓഫിസിന് മുന്നിൽ ആഹ്ലാദ പ്രകടനം നടത്തുന്ന കോൺഗ്രസ് പ്രവർത്തകർ. ചിത്രം : സമീർ എ ഹമീദ് ∙ മനോരമ
50 / 50
തൃശൂരിലെ ബിജെപി സ്ഥാനാർഥിയായ സുരേഷ് ഗോപിയുടെ ലീഡ് നില 50,000 കടന്നപ്പോൾ ആഹ്ലാദം പ്രകടിപ്പിക്കുന്ന പാർട്ടി പ്രവർത്തകർ. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ ∙ മനോരമ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.