ADVERTISEMENT

തിരുവനന്തപുരം∙ ലോക മൾട്ടിപ്പിൾ സ്ക്ളീറോസിസ് (എംഎസ്) ദിനത്തോട് അനുബന്ധിച്ചു മൾട്ടിപ്പിൾ സ്ക്ളീറോസിസ് സൊസൈറ്റി ഓഫ് ഇന്ത്യയും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നു വിവിധ പരിപാടികൾ സംഘടിപ്പിച്ചു. തിരുവനന്തപുരം ഡെക്കാതലോണുമായി സഹകരിച്ചു മൾട്ടിപ്പിൾ സ്ക്ളീറോസിസ് ബോധവൽകരണ സൈക്കിൾ റാലി നടത്തി. നൂറോളം പേർ പങ്കെടുത്ത പരിപാടി ശ്രീ ചിത്രയിലെ ന്യൂറോളജി വിഭാഗം അഡിഷനൽ പ്രഫസർ ഡോ. ശ്രുതി എസ്. നായർ ഫ്ലാഗ് ഓഫ് ചെയ്തു.

world-multiple-sclerosis-day-observed-2

തുടർന്ന് ശ്രീചിത്രയിൽ വച്ച് ‘മൾട്ടിപ്പിൾ സ്ക്ലീറോസിസ് രോഗികൾ നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ ഡോക്ടർമാരും രോഗികളും പങ്കെടുത്ത മെഡിക്കൽ സെമിനാറും നടന്നു. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ മൾട്ടിപ്പിൾ സ്ക്ളീറോസിസ് ക്ലിനിക് വിഭാഗം മേധാവി ഡോ. ശ്രുതി എസ്. നായർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡോ. സുരേഷ് കുമാർ (റിനൈ മെഡിസിറ്റി, എറണാകുളം), ഡോ. സി.പി.ലക്ഷ്മി (ഗ്യാസ്ട്രോ സെന്റർ, തിരുവനന്തപുരം), ഡോ. ജിജോ വർഗീസ് (ഫിസിക്കൽ മെഡിസിൻ വിഭാഗം, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്) സൈക്കോളജിസ്റ്റ് ലക്ഷി എന്നിവർ രോഗികളുടെ സംശയങ്ങൾക്ക് മറുപടി നൽകി.

world-multiple-sclerosis-day-observed-1

മൾട്ടിപ്പിൾ സ്ക്ളീറോസിസ് രോഗികളുടെ ചികിത്സയ്ക്കായി ഒന്നര ലക്ഷം രൂപ ശ്രീചിത്ര ഹോസ്പിറ്റലിൽ സംഭാവന ചെയ്ത എംസി കോര മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി എബ്രഹാം തോമസിനെ ചടങ്ങിൽ അനുമോദിച്ചു.

multiple-sclerosis-day-cycle-rally-1
world-multiple-sclerosis-day-observed-4

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com