ADVERTISEMENT

മലയിൻകീഴ് ∙ മഴയിൽ വീടിന്റെ ഭിത്തിയും മേൽക്കൂരയും തകർന്നു.  വയോധിക രക്ഷപ്പെട്ടത് ഭാഗ്യത്തിന്. മലയിൻകീഴ് പഞ്ചായത്തിലെ കുന്നുംപാറ കാണവിള റോഡരികത്തു കമലമ്മയുടെ (73) വീടിന്റെ ഒരു ഭാഗമാണ് ഇന്നലെ പുലർച്ചെ തകർന്നത്. കമലമ്മയും മകൻ സന്തോഷും മാത്രമാണ് കാലപ്പഴക്കമുള്ള 2 മുറി വീട്ടിൽ താമസിച്ചിരുന്നത്. കമലമ്മ കിടന്നിരുന്ന മുറിയുടെ മൺകട്ട കൊണ്ടുള്ള ചുവരും മേൽക്കൂരയിലെ ഷീറ്റും ആണ് നിലംപൊത്തിയത്. വീടിന്റെ ശേഷിക്കുന്ന ഭാഗം അപകടാവസ്ഥയിലാണ്. കമലമ്മയും മകനും ബന്ധുവീട്ടിലേക്കു മാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com