ADVERTISEMENT

വെള്ളനാട്∙ നെടുമങ്ങാട്–വെള്ളനാട് റോഡിൽ കുളക്കോട് മേലാംകോടിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 5 യാത്രികർക്ക് പരുക്ക്. കാറിൽ ഉണ്ടായിരുന്ന മുണ്ടേല ദീപു ഭവനത്തിൽ ദീപു (35), ഭാര്യ ജ്യോതി, ദീപുവിന്റെ മാതാവ് പുഷ്പലത, കുട്ടികളായ ധീരവ്, ദിയ എന്നിവരെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി 8 ഓടെ അപകടം. കാർ താഴ്ചയിലേക്ക് മറിഞ്ഞു മരത്തിന്റെ കുടുങ്ങി ഇരുന്നു. വാഹനം ഇടിച്ച് ഒടിഞ്ഞ മരത്തിന്റെ ശിഖരം വൈദ്യുത ലൈനിലേക്ക് വീണു. വെള്ളനാട്ട് നിന്ന് മുണ്ടേലയിലേക്ക് വരുകയായിരുന്ന കാർ പൂർണമായി തകർന്നു. കാറിന്റെ പിൻവശത്തെ ചില്ല് തകർത്താണ് ഇതിനുള്ളിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com