ADVERTISEMENT

ഇന്ന് 
∙ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴയുടെ യെലോ അലർട്ട്.
∙ മിന്നലിനു സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.

ഒഴിവ്
തിരുവനന്തപുരം∙കെജിറ്റിഇ പ്രിന്റിങ് ടെക്നോളജി കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. അപേക്ഷകർ എസ്എസ്എൽസി അഥവാ തത്തുല്യ യോഗ്യത നേടിയിരിക്കണം. 0471 2474720
∙ കോട്ടയത്തു പ്രവർത്തിക്കുന്ന കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ ഡയറക്ടർ, സ്ക്രിപ്റ്റ് റൈറ്റിങ്, ഓഡിയോഗ്രഫി, ആക്ടിങ്, സിനിമറ്റോഗ്രഫി, എഡിറ്റിങ്, അനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്സ്, സെൻട്രലൈസ്ഡ് സ്റ്റോർ വിഭാഗങ്ങളിലായി അധ്യാപകരുടെയും അനധ്യാപകരുടെയും ഒഴിവുകൾ. കരാർ അടിസ്ഥാനത്തിലാണ് നിയമനം. നിശ്ചിത മാതൃകയിൽ 31ന് അകം അപേക്ഷിക്കണം. വിവരങ്ങൾക്ക്: www.krnnivsa.com

അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം∙കേരള സർവകലാശാല പാളയം, കാര്യവട്ടം ക്യാംപസുകളിലേക്കു  കരാർ അടിസ്ഥാനത്തിൽ 18,000 രൂപ പ്രതിമാസ ശമ്പളത്തിൽ മെഡിക്കൽ അറ്റൻഡർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 20. www.keralauniversity.ac.in
ഐസിടി അക്കാദമി ഓഫ് കേരള നടത്തുന്ന വിവിധ ഐടികോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. https://ictkerala.org/open-courses എന്ന ലിങ്കിലൂടെ 25 വരെ അപേക്ഷിക്കാം.ഫോൺ: +91 75 940 51437 , 0471 2700 811.
നെയ്യാറ്റിൻകര ∙ കേരള സർവകലാശാല നെയ്യാറ്റിൻകര യുഐടി സെന്ററിൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് (എംകോം ഫിനാൻസ്) അപേക്ഷ ക്ഷണിച്ചു. 16 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഡ്രൈവർ ഒഴിവ്
പേരൂർക്കട ∙ പിഎസ്എൻ ഗവ.എച്ച്എസ്എസിൽ സ്കൂൾ വാൻ ഡ്രൈവറുടെ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം 8ന് 11ന് 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com