തിരുവനന്തപുരം ജില്ലയിൽ ഇന്ന് (07-07-2024); അറിയാൻ, ഓർക്കാൻ

Mail This Article
പ്രിയദർശിനി പബ്ലിക്കേഷൻസ് സാഹിത്യോത്സവം ഇന്ന്
തിരുവനന്തപുരം∙ കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിൽ ഇന്ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ നടക്കും. രാവിലെ 9.30ന് ആരംഭിക്കുന്ന സാഹിത്യോത്സവത്തിൽ കെജി, എൽപി വിദ്യാർഥികൾക്കുള്ള ചിത്രരചന, കളറിങ് മത്സരങ്ങളും യുപി, ഹൈസ്കൂൾ വിദ്യാർഥികൾക്കുള്ള പെയിന്റിങ് മത്സരവുമുണ്ടാകും. കഥാരചന, കവിതാരചന മത്സരങ്ങളുമുണ്ട്. വായന മാസാചരണ പരിപാടിയുടെ ഭാഗമായാണു സാഹിത്യോത്സവമെന്നു പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാൻ പഴകുളം മധു അറിയിച്ചു.
ഐടിഐ അഡ്മിഷൻ
തിരുവനന്തപുരം ∙ ചാക്ക സർക്കാർ ഐടിഐയിൽ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 12 വൈകിട്ട് 5 വരെയും അപേക്ഷ സമർപ്പിച്ചതിന് ശേഷം അടുത്തുള്ള ഗവ. ഐടിഐകളിൽ നിന്ന് ഓൺലൈൻ വെരിഫിക്കേഷൻ നടത്താനുള്ള അവസാന തീയതി ജൂലൈ 15 വരെയും നീട്ടി. https://itiadmission.kerala.gov.in, https://det.kerala.gov.in, 0471 2502612
സ്പോർട്സ് ക്വാട്ട അഡ്മിഷൻ
തിരുവനന്തപുരം ∙ ജില്ലാ സ്പോർട്സ് കൗൺസിലിൽ നിന്നും ഗവ. കോളജ് കാര്യവട്ടത്തിന് ലഭിച്ച റാങ്ക് ലിസ്റ്റ് പ്രകാരം ബിരുദം (യുജി) സ്പോർട്സ് ക്വാട്ട സീറ്റിലേക്കുള്ള അഡ്മിഷനായി സ്പോർട്സ് കൗൺസിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ ജൂലൈ 11ന് രാവിലെ 10.30ന് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളജിൽ എത്തണം.
അപേക്ഷ ക്ഷണിക്കുന്നു
കഴക്കൂട്ടം∙ ഗവ. വനിത ഐടിഐ കഴക്കൂട്ടം ഐഎംസിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഒരു വർഷ കാലാവധിയുള്ള ഇന്റർനാഷനൽ ഡിപ്ലോമ ഇൻ എയർ കാർഗോ, ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക് മാനേജ്മെന്റ്, എയർപോർട്ട് മാനേജ്മെന്റ്, 6 മാസം കാലാവധിയുള്ള ഇന്റർ നാഷനൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 9074885705
അപേക്ഷ ക്ഷണിച്ചു
വർക്കല∙കേരള സർവ കലാശാല റീജിയണൽ സെന്റർ ആയ പരവൂർ യുഐടി യിൽ പുതിയ വർഷത്തേക്കുള്ള ബികോം (ബിസിനസ് ഇൻഫർമേഷൻ സിസ്റ്റം, ബിബിഎ (ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്), ബിഎ ഇംഗ്ലിഷ് (ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ) എന്നീ കോഴ്സുകളിലേക്ക് അഡ്മിഷന് അപേക്ഷ നൽകാം. ഫോൺ:9995040022, 9544918329.
കംപ്യൂട്ടർ കോഴ്‌സ്
തിരുവനന്തപുരം ∙ പ്ലസ് ടു പാസായ വിദ്യാർഥികൾക്കായി പൂജപ്പുര എൽബിഎസ് വനിതാ എൻജിനീയറിങ് കോളജിൽ 10 ദിവസത്തെ കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ് സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. 8ന് ആരംഭിക്കും. 0471-2349232, 9446687909, http://lbt.ac.in.
സൗജന്യ പരിശീലനം
തിരുവനന്തപുരം∙ പിഎസ്‌സി നടത്തുന്ന അസിസ്റ്റന്റ് എൻജിനീയർ ഇലക്ട്രിക്കൽ, തസ്തികയിലേക്കുള്ള അഭിമുഖത്തിനു തയാറെടുക്കുന്നവർക്കു സൗജന്യ മോക് ഇന്റർവ്യൂ, പരിശീലനം സംഘടിപ്പിക്കുന്നു. കെഎസ്ഇബി എൻജിനീയേഴ്സ് അസോസിയേഷന്റെ ടെക്നിക്കൽ സെൽ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരിശീലന പരിപാടി നടത്തും. റജിസ്റ്റർ ചെയ്യാൻ: www.ksebea.in.
അധ്യാപക ഒഴിവ്
തിരുവനന്തപുരം: വഴുതക്കാട് കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ് താൽക്കാലിക അധ്യാപക ഒഴിവുണ്ട്. ഇൻറർവ്യൂ നാളെ രാവിലെ 10ന് .
ബിസിഎ കോഴ്സ്
തിരുവനന്തപുരം ∙ കേരള സർവകലാശാലയുടെ ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള പോർട്ടലിൽ ധനുവച്ചപുരം കോളജ് ഫോർ അപ്ലൈഡ് സയൻസിൽ ബിസിഎ കോഴ്സ് ഉൾപ്പെടുത്തിയിട്ടുണ്ട്. 10 വരെ അപേക്ഷിക്കാം.
അപേക്ഷ ക്ഷണിച്ചു
കോവളം∙ മികവ് എംഎൽഎ അവാർഡിന് അപേക്ഷ ക്ഷണിച്ചു. കോവളം മണ്ഡലത്തിൽ താമസിക്കുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയികളായവർ മാർക്ക് ലിസ്റ്റ് ഉൾപ്പെടെ രേഖകൾ 10ന് മുൻപായി നൽകണം.വിശദ വിവരങ്ങൾക്ക് ഫോൺ:7907619009, 9048483362.