ADVERTISEMENT

തിരുവനന്തപുരം ∙ തലസ്ഥാന നഗര ശുചീകരണ പ്രവർത്തനങ്ങൾക്ക് മാതൃകാപരമായ നേതൃത്വം വഹിക്കുന്ന തിരുവനന്തപുരം കോർപ്പറേഷൻ പബ്ലിക് ഹെൽത്ത് വിങ്ങിലെ ജീവനക്കാർക്ക് കെഎസ്ആർടിസി സിറ്റി ഡിപ്പോയുടെ നേതൃത്വത്തിൽ സ്നേഹാദരവ് നൽകി.

സിറ്റി ഡിപ്പോയുടെ മുൻവശത്തും ഗാന്ധി പാർക്കിന് സമീപത്തും അടിഞ്ഞുകൂടിയ മാലിന്യശേഖരം പൂർണ്ണമായി നിർമാർജനം ചെയ്തത് തിരുവനന്തപുരം കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികളായിരുന്നു. ഇതുൾപ്പെടെ നഗരത്തിലെ ശുചീകരണത്തൊഴിലാളികളുടെ പ്രവർത്തനങ്ങൾ മാനിച്ചാണ് തിരുവനന്തപുരം സിറ്റി അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസർ സി.പി.പ്രസാദിന്റെ നേതൃത്വത്തിൽ അനുമോദനം സംഘടിപ്പിച്ചത്. 

ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകാന്ത്, ശുചീകരണത്തൊഴിലാളികളായ അജയകുമാർ, ബിജു സൈമൺ, സജി, പ്രമോദ്, വൈ. അനിൽകുമാർ, ജേക്കബ് എന്നിവർ കെഎസ്ആർടിസി സിറ്റി ഡിപ്പോയുടെ സ്നേഹാദരവ് ഏറ്റുവാങ്ങി. ചടങ്ങിൽ സ്റ്റേഷൻ മാസ്റ്റർ എൻ.കെ. രഞ്ജിത്ത്, സംഘടനാ പ്രതിനിധികളായ ആർ. അശോകൻ, മഹേഷ്, ജയ്ബസ്, നാരായണ രാജ്, ബിടിസി ജില്ലാ കോ-ഓർഡിനേറ്റർ ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com