ADVERTISEMENT

നന്ദിയോട്∙പേരയം ചെല്ലഞ്ചിയിൽ അമ്മയും മകളും വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ അമിതമായി രക്തസമ്മർദത്തിനുള്ള ഗുളിക ഉള്ളിൽ ചെന്നതാണ് മരണ കാരണമെന്നും തങ്ങൾക്കെതിരായ വസ്തു കേസിലെ വിധിയിൽ കടുത്ത മാനസിക സംഘർഷത്തിലായതിനെ തുടർന്ന് അമിതമായി കഴിച്ചതോ മരിക്കണമെന്ന ചിന്തയിൽ അമിതമായി കഴിച്ചതോ ആവാമെന്നും മറ്റു ദുരൂഹതകൾ ഇതുവരെയുള്ള അന്വേഷണത്തിൽ ഇല്ലെന്നും പാലോട് പൊലീസ് പറഞ്ഞു. ചെല്ലഞ്ചി ഗീതാലയത്തിൽ സുപ്രഭ(88), മകൾ ഗീത( 59) എന്നിവരാണ് മരിച്ചത്.  തങ്ങളുടെ വസ്തുവുമായി ബന്ധപ്പെട്ടു  കോടതിയിൽ ഉണ്ടായിരുന്ന കേസ് പരാജയപ്പെട്ടതിനെ തുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

40 വർഷം മുൻപ് നന്ദിയോട് സ്വദേശിയിൽ നിന്ന് വാങ്ങിയ 32 സെന്റ് വസ്തുവിൽ ഓഹരി ഉടമകളിൽ ഒരാൾ ഒപ്പിട്ടിരുന്നില്ല. ഇയാൾ പിന്നീട് കോടതിയെ സമീപിച്ചു. വർഷങ്ങൾ നീണ്ട വാദത്തിനു ശേഷം 4 ദിവസത്തിനു മുൻപ് 12 സെന്റ് വസ്തു ആ ഓഹരി ഉടമയ്ക്ക് വിട്ടുനൽകാൻ കോടതി ഉത്തരവായിരുന്നു.ഗീത ഹാളിലും, സുപ്രഭ അകത്തെ മുറിയിലും ആണ് മരിച്ചു കിടന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ സംസ്കരിച്ചു. പരേതനായ സഹദേവൻ ആണ് സുപ്രഭയുടെ ഭർത്താവ്. മകൻ: ജ്യോതികുമാർ.ഗീതയുടെ ഭർത്താവ്: വി. വത്സലൻ. മക്കൾ: ഡോ. മിഥുൻ(ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി ലക്ചറർ, കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്), മുഖിൽ(സിവിൽ പൊലീസ് ഓഫിസർ). മരുമകൾ: ഡോ. രാഖി.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com