ADVERTISEMENT

നാഗർകോവിൽ∙ ഗതാഗതക്കുരുക്കിനു കാരണമാകുന്ന നാഗർകോവിൽ നഗരത്തിന്റെ പ്രവേശന കവാടമായി കരുതുന്ന ഒഴുഗിനശ്ശേരി പാലം വീതി കൂട്ടണമെന്നാവശ്യമുയരുന്നു. തമിഴ്നാടിന്റെ ഇതര ജില്ലകളിൽ നിന്നു വരുന്ന വാഹനങ്ങൾ നാഗർകോവിൽ നഗരത്തിലേക്കു ക‌‌ടക്കാൻ  ഇൗ പാലം കടന്നു വേണം എത്താൻ. നാഗർകോവിലിൽ നിന്ന് ചെന്നൈ, ബെംഗളൂരു, മധുര, പുതുച്ചേരി, കോയമ്പത്തൂർ ഉൾപ്പെടെയുള്ള  പ്രധാന നഗരങ്ങളിലേക്കു പോകുന്ന ദീർഘദൂര ട്രാൻസ്പോർട്ട് ബസുകളുൾപ്പെടയുള്ള വാഹനങ്ങൾ ഇൗ പാലത്തിലൂടെയാണ് കടന്നു പോകുന്നത്.

പകൽ സമയങ്ങളിൽ നാഗർകോവിൽ നഗരത്തിനുള്ളിൽ പ്രവേശിക്കാൻ കൂറ്റൻ ലോറികൾക്ക് ഗതാഗതനിയന്ത്രണം ഏർപ്പെടുത്താൻ പ്രധാന കാരണം തന്നെ ഇൗ പാലത്തിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കാണ്. രാത്രി 9 മണിക്കുശേഷം മാത്രമാണ് പാലം കടന്നു നഗരപരിധിക്കുള്ളിൽ ചരക്ക് ലോറികൾ എത്തുന്നത്. രാവിലെയും വൈകിട്ടും ഇതുവഴി കടന്നു പോകുന്ന വാഹനങ്ങൾ  കുറഞ്ഞതു 15–30  മിനിറ്റ് വരെ സമയം പാലത്തിലെ ഗതാഗതക്കുരുക്കിലകപ്പെടാറുണ്ട്. ട്രാഫിക് പൊലീസുകാർക്കും പ്രയാസം ഏറെയാണ്.  ഒഴുഗി നശ്ശേരി പാലത്തിന്റെ വീതി കൂട്ടുക, അല്ലെങ്കിൽ പഴയ പാലത്തിന് സമാന്തരമായി പുതിയ ഒരു പാലം പണിയുക ഇതാണ് വാഹന യാത്രികരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com