ADVERTISEMENT

തിരുവനന്തപുരം∙ കരിക്കകം അറപ്പുരവിളാകം ദേവീക്ഷേത്രത്തിലെ മൂന്നു കാണിക്കവഞ്ചികൾ കുത്തി തുറന്ന് മോഷണം. ഉദ്ദേശം 10,000 രൂപയോളം നഷ്ടമായി. മോഷ്ടാവിന്റെ ദൃശ്യം ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറയിൽ നിന്നു പൊലീസിനു ലഭിച്ചു. വലിയതുറ സ്റ്റേഷനിൽ ഒട്ടേറെ കേസുകളുള്ള പ്രതിയാണ് മോഷണം നടത്തിയതെന്നു തിരിച്ചറിഞ്ഞു. ഇന്നലെ പുലർച്ച 5.45ന് നടതുറക്കാൻ എത്തിയ മേൽശാന്തിയാണ് മോഷണം നടന്നതായി ആദ്യം കണ്ടത്. 

പിന്നീട് ക്ഷേത്രകമ്മിറ്റി ഭാരവാ ഹികളെയും  പൊലീസിനെയും വിവരം അറിയിച്ചു.ക്ഷേത്രത്തിലെ വാതിലുകൾ കുത്തിപൊളിക്കാതെ ചാടിക്കട ന്നാണ് മോഷ്ടാവ് അകത്തു കയറിയത്. 2 സ്റ്റീൽ കാണിക്കവഞ്ചികൾ എടുത്ത് പുറത്ത് എത്തിച്ചു തല്ലിപൊട്ടിച്ചു.കോംപൗണ്ട് മതിലിൽ കോൺക്രീറ്റിൽ തീർത്ത കാണിക്കവഞ്ചിയും ഏതോ ആയുധം ഉപയോഗിച്ചു തകർത്ത് പണം എടുക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com