പ്രതിധ്വനി സെവന്‍സ് സീസണ്-7 ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ടെക്‌നോപാര്‍ക്കില്‍ തുടക്കം

Mail This Article
തിരുവനന്തപുരം ∙ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന റാവിസ് പ്രതിധ്വനി സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റിന് ടെക്‌നോപാര്‍ക്കില്‍ തുടക്കമായി. ടെക്‌നോപാര്‍ക്കിലെ ഐടി കമ്പനികള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം വിനു ജോസ് നിര്‍വഹിച്ചു.

വിവിധ ഐടി കമ്പനികളെ പ്രതിനിധീകരിക്കുന്ന പ്രതിധ്വനി ടീമും കെയുഡബ്ല്യുജെ മീഡിയ ഇലവനും തമ്മിലുള്ള പ്രദര്‍ശന മത്സരത്തോടെയാണ് ടൂര്‍ണമെന്റ് ആരംഭിച്ചത്. പ്രദര്‍ശന മത്സരം കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ പ്രതിധ്വനി ടെക്കീസ് ഇലവൻ 2-0 ന് ജയിച്ചു.
ഓഗസ്റ്റ് അവസാനം വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ 152 മത്സരങ്ങളാണുള്ളത്. വിവിധ ടീമുകളെ പ്രതിനിധീകരിച്ച് 93 ഐടി കമ്പനികളില്‍ നിന്നുള്ള 2000 ലധികം ജീവനക്കാര്‍ കളത്തിലിറങ്ങും. ടെക്‌നോപാര്‍ക്ക് ഗ്രൗണ്ടില്‍ ശനി, ഞായര്‍ ദിവസങ്ങളിലാണ് മത്സരം. ആദ്യ റൗണ്ടുകള്‍ ലീഗ് അടിസ്ഥാനത്തിലും പിന്നീട് നോക്കൗട്ട് അടിസ്ഥാനത്തിലും നടക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 25,000 രൂപയും എവര്‍ റോളിങ് ട്രോഫിയുമാണ് സമ്മാനം.