ADVERTISEMENT

ഇന്ന് 
∙കണ്ണൂർ,കാസർകോട് ജില്ലകളിൽ ശക്തമായ മഴ തുടരും. ഈ ജില്ലകളിൽ ഇന്ന് യെലോ അലർട്ട്. 
∙കേരള തീരത്ത് ഇന്നു രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കു സാധ്യത.

യുഐടിയിൽ സീറ്റൊഴിവ്
മലയിൻകീഴ് ∙ കേരള സർവകലാശാലയുടെ കീഴിലുള്ള യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ( യുഐടി ) മലയിൻകീഴ് സെന്ററിൽ ബികോം , ബിസിഎ ബിരുദ കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. ഫോൺ :9847299553, 9446179034.

സെക്യൂരിറ്റി ഒഴിവ്
ആര്യനാട്∙ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രാത്രികാല സെക്യൂരിറ്റിയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 10. വിമുക്തഭടൻ മാർക്ക് മുൻഗണന.

ടെക്നിക്കൽ അസിസ്റ്റന്റ്
കാട്ടാക്കട ∙ കള്ളിക്കാട് പഞ്ചായത്തിൽ ടെക്നിക്കൽ അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. അഭിമുഖം 11ന് രാവിലെ 11ന് നടക്കും.

ബൊട്ടാണിക്കൽ ഗാർഡനിൽ ഒഴിവ്
പാലോട് ∙ ജവാഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡനിൽ പ്രോജക്ട് ഫെലോ, ഫീൽഡ് അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികയിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച 12ന് രാവിലെ 10 മണിക്ക്്. വിവരങ്ങൾക്ക്:WWW.jntbgri.res.in

പ്രോജക്ട് സയന്റിസ്റ്റ് 
തിരുവനന്തപുരം∙ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിൽ ക്ലൈമറ്റ് ചേഞ്ച് സെല്ലിൽ പ്രോജക്ട് സയന്റിസ്റ്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ ഒഴിവുണ്ട്. വിവരങ്ങൾക്ക്– www.envt.kerala.gov.in, 0471-2326264

ക്വിസ് മത്സരം
വെള്ളനാട്∙ പബ്ലിക് ലൈബ്രറി വിദ്യാർഥികൾക്കായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിദ്യാർഥികൾക്കായി നടത്തുന്ന മത്സരം 13ന് ഉച്ചയ്ക്ക് ഒന്ന് മുതൽ വെള്ളനാട് ജി.കാർത്തികേയൻ സ്മാരക ഗവ. വി ആൻഡ് എച്ച്എസ്എസിൽ നടക്കും. ഒരു സ്കൂളിൽ നിന്ന് ഒ‌ാരോ വിഭാഗത്തിലും രണ്ടു പേർ അടങ്ങുന്ന 3 ടീമുകൾക്ക് പങ്കെടുക്കാം. ഫോൺ: 9745429029, 9070097172.

അധ്യാപക ഒഴിവ് 
ഇടിഞ്ഞാർ∙ ഗവ. ട്രൈബൽ സ്കൂളിൽ യുപിഎസ്ടിയുടെ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10.30ന് നടക്കും.
പാറശാല∙പാറശാല ഗവ വിഎച്ച്എസ് സ്കൂളിൽ യുപി വിഭാഗത്തിലേക്ക് താൽക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം 11ന് രാവിലെ 11.00 മണിക്ക്.

അപേക്ഷ ക്ഷണിച്ചു
നെടുമങ്ങാട്∙ ചുള്ളിമാനൂർ ബി.വി.ഡി.എം ഐടിഐ യിലെ ഒഴിവുള്ള ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രിഷ്യൻ, മെക്കാനിക് മോട്ടർ വെഹിക്കിൾ, മെക്കാനിക് ഡീസൽ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ : 8848735145, 9496185677
തിരുവനന്തപുരം∙ കേരള സർക്കാർ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഐസിടി അക്കാദമി ഓഫ് കേരളയുടെ ഐടി മേഖലയിലെ നൂതന തൊഴിലധിഷ്ഠിത കോഴ്‌സുകൾ, ആരോഗ്യ രംഗത്തെ നൈപുണ്യ പരിശീലന പ്രോഗ്രാമായ ഹെൽത്ത് ടെക്‌നോളജി എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ പ്രോഗ്രാമുകളിൽ ചേരാൻ https://ictkerala.org/open-courses എന്ന ലിങ്കിലൂടെ  25 വരെ അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്ക്: 75 940 51437 ,  471 2700 811.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com