ADVERTISEMENT

വിഴിഞ്ഞം∙മീൻ പിടിത്ത സീസണ് നിറവായി വിഴിഞ്ഞെ മത്സ്യബന്ധന തുറമുഖത്ത് കൊഴിയാള മീനിന്റെ സമൃദ്ധി. കഴിഞ്ഞ ദിവസങ്ങളിൽ കൊഴിയാള മീൻ വലിയ തോതിൽ പെട്ടത്. ചെറു കൊഴിയാള ശേഖരം ഏറെയും വളം നിർമാണത്തിനായി തമിഴ്നാട്ടിലേക്ക് കയറ്റി അയയ്ക്കുകയാണെന്നു തൊഴിലാളികൾ പറഞ്ഞു. കൊഴിയാളക്കൊപ്പം കടൽമാക്രി എന്നറിയുന്ന ഏവ മത്സ്യവും കരയിലെത്തി. മരപ്പാൻ ക്ലാത്തി(ലെതർ ഫിഷ്), കണവ എന്നിവ കൂടാതെ കൊഞ്ച്, ചൂര, നവര ഉൾപ്പെടെ മത്സ്യ ഇനങ്ങൾ വലിയ അളവിലല്ലാതെയും കിട്ടി.സീസൺ നാളുകളാരംഭിച്ചുവെങ്കിലും കാര്യമായ കോരു കിട്ടിയിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com