തിരുവനന്തപുരം ജില്ലയിൽ ഇന്ന് (10-07-2024); അറിയാൻ, ഓർക്കാൻ

Mail This Article
വനം വകുപ്പിന്റെതടി ഇ – ലേലം; തിരുവനന്തപുരം ∙ വനം വകുപ്പ് തേക്ക്, മറ്റു തടികൾ എന്നിവയുടെ ഇ-ലേലം നടത്തുന്നു. ലേലം നടക്കുന്ന ഡിപ്പോകളും തീയതിയും. അച്ചൻകോവിൽ, ആര്യങ്കാവ് ( ഓഗസ്റ്റ് 7), അച്ചൻകോവിൽ, കുളത്തൂപ്പുഴ (16 ), മുള്ളുമല, ആര്യങ്കാവ്( 27) ഫോൺ: 0471 2360166. റജിസ്‌ട്രേഷന് www.mstceccomerce.com, www.forest.kerala.gov.in
പ്രസംഗ മത്സരം
തിരുവനന്തപുരം ∙ അഞ്ചാമട സെന്റ് ജോൺസ് യുപിഎസ് മുൻ അധ്യാപകൻ യു. കേശവൻ നാടാർ അനുസ്മരണത്തോടനുബന്ധിച്ച് യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ഓഗസ്റ്റ് 3 ന് പ്രസംഗ മത്സരം നടത്തുന്നു. 9447310704, 9497017844
അഭിമുഖം നാളെ
നെടുമങ്ങാട് ∙ ഐടിഡിപി ഓഫിസിന്റെ അധികാരപരിധിയിലുള്ള ഞാറനീലി ഡോ.അംബേദ്കർ വിദ്യാനികേതൻ സിബിഎസ്ഇ സ്‌കൂൾ, മലയിൻകീഴ് പ്രവർത്തിക്കുന്ന ജികെഎംഎംആർഎസ് (കുറ്റിച്ചൽ) എന്നിവിടങ്ങളിൽ ലൈബ്രേറിയൻ, ഐടി ഇൻസ്ട്രക്ടർ തസ്തികകളിൽ ജീവനക്കാരെ നിയമിക്കുന്നതിന് വോക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. നാളെ രാവിലെ 10.30ന് നെടുമങ്ങാട് ഐടിഡിപി ഓഫിസിലാണ് അഭിമുഖം.0472 2812557
തിരുവനന്തപുരം ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെൻട്രലിന്റെ നേതൃത്വത്തിൽ വിവിധ തസ്തികകളിലേക്കു നിയമനത്തിനുള്ള അഭിമുഖം നാളെ നടത്തും. സ്ത്രീകൾക്കും, പുരുഷൻമാർക്കും പങ്കെടുക്കാം.
ടെക്നിഷ്യൻ ട്രെയ്നി, സെയിൽസ് ട്രെയ്നി, റിലേഷൻഷിപ് ഓഫിസർ, മാനേജർ, അസിസ്റ്റന്റ് മാനേജർ, ഡപ്യൂട്ടി മാനേജർ എന്നീ തസ്തികകളിലാണ് അഭിമുഖം. 04712992609
പുരസ്കാരം: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ∙ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള ഹേമലത സ്മാരക ചട്ടമ്പി സ്വാമി പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. ചട്ടമ്പി സ്വാമികളുടെ ജീവിതത്തെയും അദ്ദേഹത്തിന്റെ കൃതികളെ കുറിച്ചുളള പഠനങ്ങളെയും ആസ്പദമാക്കിയുള്ള രചനകളാണ് ക്ഷണിച്ചിട്ടിള്ളത്. പുസ്തകത്തിന്റെ രണ്ടു കോപ്പികൾ ഓഗസ്റ്റ് ഒന്നിനകം സെക്രട്ടറി, ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ്, മണക്കാട് പി.ഒ, തിരുവനന്തപുരം 9 എന്ന വിലാസത്തിൽ അയയ്ക്കണം.
മോണ്ടിസോറി അധ്യാപക പരിശീലനം
കല്ലമ്പലം∙ സർക്കാർ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന മോണ്ടിസോറി അധ്യാപക പരിശീലന കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി ഇല്ല. 9072592412,9072592416
ഫാഷൻ ഡിസൈനിങ് ഡിപ്ലോമ കോഴ്സ്
തിരുവനന്തപുരം ∙ വഴുതക്കാട് ഗവ. വിമൻസ് കോളജിൽ കണ്ടിന്യൂയിങ് എജ്യുക്കേഷന്റെ കീഴിൽ ഒരു വർഷത്തെ ഫാഷൻ ഡിസൈനിങ് ഡിപ്ലോമ കോഴ്സിന് പ്രവേശനം ആരംഭിച്ചു. 94470 23236
പ്രസംഗ മത്സരം
തിരുവനന്തപുരം ∙ഹൈസ്കൂൾ വിദ്യാർഥികൾക്കായി വൈഎംസിഎയുടെ നേതൃത്വത്തിൽ എം.എസ്. രാജ് സ്മാരക പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഇംഗ്ലീഷിലും മലയാളത്തിലും മത്സരങ്ങളുണ്ട്. 62388 04192, 70128 96734
ഒഴിവ്
തിരുവനന്തപുരം ∙ ഗവ. ഡെന്റൽ കോളജിലെ പബ്ലിക് ഹെൽത്ത് ഡെന്റിസ്ട്രി വിഭാഗത്തിൽ ‘ഡെന്റൽ ഓപ്പറേറ്റിങ് റൂം അസിസ്റ്റന്റ് (ഡോറ)’ തസ്തികയിൽ ഒഴിവുണ്ട്. 18ന് രാവിലെ 11ന് ഗവ. ഡെന്റൽ കോളജ് പ്രിൻസിപ്പൽ ഓഫിസിൽ അഭിമുഖം നടത്തും.
അധ്യാപക ഒഴിവ്
തിരുവല്ലം ∙ ബിഎൻവി വി ആൻഡ് എച്ച്എസ്എസിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ഹിന്ദി അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 15 ന് രാവിലെ 10 ന്. 9446968423
തിരുവനന്തപുരം ∙ ഗവ. ലോ കോളജിൽ നിയമ വിഷയത്തിൽ രണ്ട് ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് 19ന് രാവിലെ 10.30 മുതൽ അഭിമുഖം നടത്തും.