ADVERTISEMENT

തിരുവനന്തപുരം∙ നഗരമധ്യത്തിൽ രണ്ട് അപൂർവ വൃക്ഷങ്ങൾ കൂടി കണ്ടെത്തി ‘ട്രീ വാക്ക്’ കൂട്ടായ്മ. തൈക്കാട് ശിശുക്ഷേമ സമിതിക്കു സമീപവും മോഡൽ സ്കൂൾ പ്രൈമറി വിഭാഗം വളപ്പിലുമാണ് കാട്ടുമന്ദാരവും മണിക്കാരയും കണ്ടെത്തിയത്. നേരത്തേ ആയുർവേദ കോളജിനു മുന്നിൽ അപൂർവ ‍ഞാവൽ മരം ‘ട്രീ വാക്ക്’ എന്ന പരിസ്ഥിതി കൂട്ടായ്മ കണ്ടെത്തിയിരുന്നു. ഈ അപൂർവ മരങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് അടിയന്തര സംരക്ഷണം നൽകണമെന്ന് ട്രീ വാക്ക് സർക്കാരിനോട് ആവശ്യപ്പെട്ടു. 

ശിശുക്ഷേമ സമിതിയുടെ മതിലിനോടു ചേർന്നു നിൽക്കുന്ന ഇളം പച്ച   നിറത്തിൽ    ഉള്ള കാട്ടുമന്ദാരത്തിന് പ്രത്യേകതയുള്ള ഇലകളും പൂക്കളുമാണുള്ളത്. മോഡൽ സ്കൂൾ വളപ്പിൽ ഉയർന്ന ഇലച്ചാർത്തോടു കൂടി നിൽക്കുന്ന മണിക്കാര കാറ്റടിക്കുമ്പോൾ ഇലകൾക്കടിയിലുള്ള വെള്ളി നിറം പ്രദർശിപ്പിക്കും.

സെക്രട്ടേറിയറ്റിന് അകത്തും സപ്പോട്ടയുടെ വംശാവലിയിലുള്ള ഒരു പ്രത്യേക മരം ഉണ്ടെന്നു ട്രീ വാക്ക് പ്രവർത്തക എസ്.അനിത പറഞ്ഞു. നഗരത്തിലെ ഏറ്റവും വലിപ്പമുള്ള വൃക്ഷങ്ങൾക്കു പുറമേ താന്നി, കുന്തിരിക്കം എന്നിവയും തൈക്കാട് – മോഡൽ സ്കൂൾപാതയിലുണ്ട്. ഇവിടെ ശരിയായ നടപ്പാത ഒരുക്കി മരങ്ങൾ സംരക്ഷിക്കണമെന്നും പാത വീതി കൂട്ടുന്നതിന്റെ ഭാഗമായി മരങ്ങൾ വെട്ടരുതെന്നും സംഘടന ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com