തിരുവനന്തപുരം ജില്ലയിൽ ഇന്ന് (11-07-2024); അറിയാൻ, ഓർക്കാൻ

Mail This Article
അപേക്ഷ ക്ഷണിച്ചു
കല്ലമ്പലം∙ കെൽട്രോൺ നടത്തുന്ന മോണ്ടിസോറി അധ്യാപക പരിശീലന കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി ഇല്ല. ഫോൺ : 9072592412,9072592416
ഹ്രസ്വകാല കോഴ്സ്
നെടുമങ്ങാട്∙ മഞ്ച ഗവ പോളിടെക്നിക് കോളജിലെ കണ്ടിന്യുയിങ് എഡ്യൂക്കേഷൻ സെല്ലിലെ ഡാറ്റ എൻട്രി, ഡി.ടി.പി, എം.എസ് ഓഫിസ് എന്നീ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക് : 7559955644
പ്ലേസ്‌മെന്റ് ഡ്രൈവ് 20ന്
തിരുവനന്തപുരം∙ കേരള യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ 20ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് നടത്തും. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്ലസ്ടു,ഡിഗ്രി,ഡിപ്ലോമ,ഐടിഐ,ബിടെക് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കാണ് പ്ലേസ്‌മെന്റ് ഡ്രൈവ്. 19ന് ഉച്ചയ്ക്ക് ഒന്നിനു മുൻപ് https://bit.ly/JULYPL24 വഴി പേര് റജിസ്റ്റർ ചെയ്യണം.04712304577
അഭിനയക്കളരി 3നും 4നും
തിരുവനന്തപുരം∙ വഴുതക്കാട് ലളിതാംബിക നാട്യസഭാ ഹാളിൽ നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള അഭിനയക്കളരി ഓഗസ്റ്റ് 3,4 തീയതികളിൽ നടത്തും. വൈക്കം തിരുനാൾ തിയേറ്ററും തിരുവനന്തപുരം സത്വക്രിയേഷൻസും സംഘടിപ്പിക്കുന്ന കളരിയുടെ ഡയറക്ടർ ജോൺ.ടി.വേക്കനാണ്. 24 നു മുമ്പ് റജിസ്റ്റർ ചെയ്യണം. 9400532481
ടാലന്റ് സ്കോളർഷിപ്
തിരുവനന്തപുരം ∙ ഡോ.അംബേദ്കർ കൾചറൽ ആൻഡ് എജ്യുക്കേഷനൽ സൊസൈറ്റിയുടെ അംബേദ്കർ ടാലന്റ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 94470 52643
പുരസ്‌കാരം നൽകും
കഴക്കൂട്ടം∙ ഗാന്ധിയൻ തത്വ സംഹിതകളോട് ആഭിമുഖ്യം പുലർത്തി നിർമാണ പ്രവർത്തനങ്ങളിൽ ഇടപെട്ട് ജീവകാരുണ്യ സാമൂഹിക കലാ-കായിക സാഹിത്യ- സാംസ്‌കാരിക മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തികളെയും സംഘടനകളെയും ദിസ് എബിലിറ്റി മിഷൻ കേരള സംസ്ഥാന തലത്തിൽ ടിഎംകെ ഗാന്ധി പീസ് പുരസ്‌കാരം നൽകി ആദരിക്കും. 94952 21985, 9495 549450