ഓണക്കൊയ്ത്ത്: യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പുമായി തിരുവനന്തപുരം വിമാനത്താവളം
Mail This Article
×
തിരുവനന്തപുരം∙ ഓണക്കാലത്ത് യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പുമായി തിരുവനന്തപുരം വിമാനത്താവളം. സെപ്റ്റംബർ ഒന്നു മുതൽ 17 വരെയുള്ള ദിവസങ്ങളിൽ 2.36 ലക്ഷം യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളം വഴി വന്നുപോയത്. കഴിഞ്ഞ വർഷം ഓണക്കാലത്ത് ഇത് 2.07 ലക്ഷം ആയിരുന്നു. കാൽ ലക്ഷത്തിലേറെ യാത്രക്കാർ ഇത്തവണ വർധിച്ചു. ആഭ്യന്തര യാത്രക്കാരാണ് ഇത്തവണ കൂടുതൽ- 1.23 ലക്ഷം. രാജ്യാന്തര യാത്രക്കാർ – 1.12 ലക്ഷം.
ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് യാത്രക്കാർക്ക് സുഗമമായ സേവനങ്ങൾ ഉറപ്പ് വരുത്താൻ കൂടുതൽ ജീവനക്കാരെ നിയോഗിച്ചത് ഉൾപ്പെടെ ഒട്ടേറെ നടപടികൾ എയർപോർട്ട് സ്വീകരിച്ചിരുന്നു. യാത്രക്കാർക്കും ജീവനക്കാർക്കുമായി 10 ദിവസം നീണ്ട ഓണാഘോഷപരിപാടികളും ഓസം ഓണം എന്ന പേരിൽ ഷോപ്പിംഗ് ഫെസ്റ്റിവലും എയർപോർട്ടിൽ ഒരുക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.