പിതാവിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവ് പിടിയിൽ
Mail This Article
×
ആര്യനാട്∙ പിതാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഉഴമലയ്ക്കൽ മുൻപാല നസീർ മൻസിലിൽ എൻ.സജീറിനെ (34) ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. 2013 ഒക്ടോബർ 23ന് രാത്രി സജീർ പിതാവായ നസീറിനെ (51) തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കേസിൽ അറസ്റ്റിലായ സജീർ ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഒളിവിൽ പോകുകയായിരുന്നു. ആര്യനാട് പൊലീസ് ഇൻസ്പെക്ടർ വി.എസ്.അജീഷിന്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
English Summary:
In a shocking turn of events, Aryanad police apprehended Sajir, a man who had been on the run since 2013 after allegedly murdering his father. The accused was arrested by a team led by Inspector V.S. Ajeesh and remanded in custody.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.