ADVERTISEMENT

വിഴിഞ്ഞം∙ ഏതാനും മാസങ്ങളായി വിട്ടു നിൽക്കേണ്ടി വന്ന വിദ്യാലയത്തിലേക്ക് അധ്യാപിക സന്ധ്യാറാണി(37)ക്ക് വൈകാതെ എത്താം. വാഹനാപകടത്തിൽപെട്ടു വലതു കാൽ നഷ്ടപ്പെട്ട വെങ്ങാനൂർ ഗവ മോഡൽ എച്ച്എസ്എസിലെ പ്രൈമറി വിഭാഗം അധ്യാപികയായ സന്ധ്യാറാണിക്ക് അതേ സ്കൂളിൽ ഭിന്നശേഷി നിയമപ്രകാരം ജോലി നൽകുന്നതിന് ഇന്നലത്തെ മന്ത്രിസഭാ യോഗം അംഗീകാരം നൽകി. കഴിഞ്ഞ വർഷം ഡിസംബർ 19ന് 5 വയസ്സുകാരനായ മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേയാണ് വിഴിഞ്ഞം ജംക്‌‌ഷനിൽ വച്ച് ഇവർ അപകടത്തിനിരയായത്.  

രാജ്യാന്തര തുറമുഖത്തേയ്ക്ക് പോയ ടിപ്പർലോറി തട്ടിയായിരുന്നു അപകടം. ഇതേത്തുടർന്ന് വർ നേരിട്ട വെല്ലിവിളികളെപ്പറ്റി മനോരമ വാർത്ത നൽകിയിരുന്നു.   എൽ പി സ്‌കൂൾ അസിസ്റ്റന്റ് കല്ലുവെട്ടാൻ കുഴി രാഗത്തിൽ രഞ്ജിത്തിന്റെ ഭാര്യയാണ് സന്ധ്യാറാണി.  ഭിന്നശേഷി നിയമപ്രകാരം സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചാണ് സർവീസിൽ തുടരാനുള്ള അനുവാദം ലഭിച്ചത്. അപകടമുണ്ടായ കഴിഞ്ഞ ഡിസംബർ 19 മുതൽ ജോലിയിൽ പ്രവേശിക്കുവാൻ പ്രാപ്തയാകുന്ന തീയതി വരെയോ സർവീസിൽ നിന്നു വിരമിക്കുന്നതുവരെയോ ഇവർക്ക് സർവീസിൽ തുടരാനാകും

അപകടത്തെ തുടർന്നു സന്ധ്യാ റാണിയെ കാണാൻ മന്ത്രി വി.ശിവൻകുട്ടി എത്തിയിരുന്നു. മാനസികമായി പ്രചോദനം നൽകുന്ന ഉത്തരവാണെന്നും ഉത്തരവ് ലഭിച്ചാൽ എത്രയും വേഗം സ്കൂളിലെത്തുമെന്നും വിദ്യാഭ്യാസ മന്ത്രിക്കു നന്ദി പറയുന്നതായും സന്ധ്യാ റാണി പറഞ്ഞു. തുറമുഖ കമ്പനി പ്രഖ്യാപിച്ച നഷ്ട പരിഹാര തുകയും ഇവർക്ക് കൈമാറിയിരുന്നു.

English Summary:

A heartwarming story of resilience and inclusion as Sandhyarani, a primary school teacher who lost her leg in an accident, gets reinstated at Venganoor Government Model HSS under the Disabilities Act.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com