360 കോടിയുടെ പദ്ധതി, 5 പിറ്റ് - 10 സ്റ്റേബിളിങ് ലൈനുകൾ; നേമം ടെർമിനൽ വികസനം പൂർണമായി നടപ്പാക്കണമെന്ന് അടൂർ പ്രകാശ്
Mail This Article
തിരുവനന്തപുരം∙ നേമം ടെർമിനൽ വികസനം അംഗീകരിച്ച പദ്ധതിരേഖ പ്രകാരം പൂർണതോതിൽ തന്നെ നടപ്പാക്കണമെന്ന് അടൂർ പ്രകാശ് എം.പി ലോക്സഭയിൽ റൂൾ 377 അനുസരിച്ചുള്ള സബ്മിഷനിൽ ആവശ്യപ്പെട്ടു. 360 കോടി രൂപയുടെ പദ്ധതിയിൽ 5 പിറ്റ് ലൈനുകളുടെയും 10 സ്റ്റേബിളിങ് ലൈനുകളുടെയും നിർമാണമാണ് ഉദ്ദേശിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ റെയിൽവേ ബോർഡ് അനുമതി നൽകിയിരിക്കുന്നത് 3 പിറ്റ് ലൈനുകൾക്കും 3 സ്റ്റേബിളിങ് ലൈനുകൾക്കും മാത്രമാണ്.
പദ്ധതിയുടെ രണ്ടാംഘട്ടത്തിന് ഇതുവരെ അനുമതി നൽകിയിട്ടില്ല. പദ്ധതി പൂർണ്ണമായി നടപ്പാക്കാതെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കുന്നതിനോ പുതിയ ട്രെയിനുകൾ ആരംഭിക്കുന്നതിനോ സാധിക്കില്ല. ഭാഗികവികസനത്തിനു ശേഷമുള്ള തുടർനിർമ്മാണ പ്രവർത്തികൾക്ക് പ്രായോഗിക ബുദ്ധിമുട്ടുകൾ ഏറെയുണ്ട് താനും. മതിയായ ഫണ്ടിന്റെ അപര്യാപ്തത മൂലം നിർമാണ പ്രവർത്തികൾ പ്രതിസന്ധിയിലുമാണ്. ഇക്കാര്യത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നും പദ്ധതി പൂർണതോതിൽ നടപ്പാക്കണമെന്നും അടൂർ പ്രകാശ് എം.പി ആവശ്യപ്പെട്ടു.