ADVERTISEMENT

ജോലി ഒഴിവ്: ജയിൽ വകുപ്പിൽ കൗൺസിലർ
തിരുവനന്തപുരം ∙ ജയിൽ വകുപ്പിൽ 4 കൗൺസിലർമാരെ പ്രതിമാസ വേതന വ്യവസ്ഥയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. www.keralaprisons.gov.in 

അധ്യാപക ഒഴിവ്
വെള്ളനാട്∙ ജി.കാർത്തികേയൻ സ്മാരക ഗവ. വി ആൻഡ് എച്ച്എസ്എസിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ബയോളജി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 4ന് രാവിലെ 11ന് നടക്കും.

ഡെന്റൽ അസിസ്റ്റന്റ് കോഴ്സ്
തിരുവനന്തപുരം ∙ സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്ആർസി കമ്യൂണിറ്റി കോളജ് ജനുവരി സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ഡെന്റൽ അസിസ്റ്റന്റ് സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 8157959745

കംപ്യൂട്ടർ കോഴ്സ്
തിരുവനന്തപുരം ∙ കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയ്നിങ്ങിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തുള്ള ട്രെയ്നിങ് ഡിവിഷനിൽ ആരംഭിക്കുന്ന വിവിധ കംപ്യൂട്ടർ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം തുടങ്ങി. 0471–2474720, 0471–2467728.

തിരുവനന്തപുരം ∙ എൽബിഎസ് സ്കിൽ സെന്ററിന്റെ കഴക്കൂട്ടം ശാഖയിൽ വിവിധ കംപ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. 85940 06050.

അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ∙ ഐസിടി അക്കാദമി ഓഫ് കേരള അപ്‌സ്കില്ലിങ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാമുകളിൽ ചേരാൻ ആഗ്രഹിക്കുന്നവർ ഈ ലിങ്കിൽ വിവരങ്ങൾ നൽകിയാൽ പ്രോഗ്രാം ഫീസിൽ പ്രത്യേക കിഴിവും നേടാം: https://ictkerala.org/interest . ഫോൺ: 75940 51437, 0471 2700811. info@ictkerala.org

പൊതു തെളിവെടുപ്പ് 2ന്
തിരുവനന്തപുരം ∙ ലോക ഭിന്നശേഷിദിനത്തോട് അനുബന്ധിച്ച് സഖി വിമൻസ് റിസോഴ്സ് സെന്റർ രണ്ടിന് ഉച്ചയ്ക്ക് 2 ന് വെള്ളയമ്പലം സെന്റ് ആന്റണീസ് ഹാളിൽ ഭിന്നശേഷിക്കാരായ സ്ത്രീകളുടെ പൊതു തെളിവെടുപ്പ് നടത്തും.

പെയിന്റിങ് മത്സരം
തിരുവനന്തപുരം ∙ സുഗതകുമാരിയുടെ നാലാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി നാളെ കൈതമുക്കിലെ ചിത്രകലാമണ്ഡലം പെയിന്റിങ് സ്കൂളിൽ ‘സുഗതസ്മൃതി’ പെയിന്റിങ് മത്സരം നടത്തും. 90378 93148.

ടെക്നോപാർക്കിൽ തൊഴിൽമേള
കഴക്കൂട്ടം ∙ കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ ടെക്നോപാർക്കിൽ സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 9ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. www.facebook.com/ MCCTVM, ഫോൺ: 0471 230457

തൊഴിലധിഷ്ഠിത കോഴ്സ്
തിരുവനന്തപുരം ∙ കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയ്നിങ് തിരുവനന്തപുരത്തെ ട്രെയ്നിങ് ഡിവിഷനിൽ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0471-2474720, 0471-2467728. വെബ്സൈറ്റ്: www.captkerala.com.

താലൂക്ക് വികസനസമിതിയോഗം
നെടുമങ്ങാട് ∙ താലൂക്ക് വികസനസമിതി യോഗം ഡിസംബർ 7 ന് രാവിലെ 10.30 ന് താലൂക്ക് ഓഫിസിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു.

റബർ ധനസഹായം: അപേക്ഷ ക്ഷണിച്ചു
നെടുമങ്ങാട് ∙ 2023 - 24 വർഷങ്ങളിൽ റബർ കൃഷി നടത്തിയവർക്കുള്ള ധനസഹായത്തിന് അപേക്ഷകൾ സ്വീകരിച്ച് തുടങ്ങി. റബർ ബോർഡിന്റെ സൈറ്റിലുള്ള സർവീസ് പ്ലസ് എന്ന പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം കൈവശാവകാശ രേഖ, ലാൻഡ് സ്കെച്ച്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, തൈ വാങ്ങിയതിന്റെ ബിൽ എന്നിവയും അപ്‌ലോഡ് ചെയ്യണം. ഇന്നാണ് അവസാന തീയതി. വിവരങ്ങൾക്ക് നെടുമങ്ങാട്ടെ  റീജനൽ ഓഫിസുമായി ബന്ധപ്പെടണമെന്ന് റബർ പ്രൊഡക്‌ഷൻ കമ്മിഷണർ അറിയിച്ചു. 0472 2961970.

അപേക്ഷ അയയ്ക്കാൻ സംവിധാനം
പാലോട്∙ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള കരിയർ ഡവലപ്മെന്റ് സെന്ററിൽ യുജിസി നെറ്റ് പരീക്ഷകൾക്ക് അപേക്ഷ അയയ്ക്കാൻ ഓൺലൈൻ സംവിധാനം ലഭ്യമാണെന്ന് എക്സ്ചേഞ്ച് അധികൃതർ അറിയിച്ചു.

ലേബർ റജിസ്ട്രേഷൻ ക്യാംപ് ഇന്ന്
‌പാലോട്∙ വ്യാപാര സ്ഥാപനങ്ങളിൽ നിയമപ്രകാരമുള്ള ലേബർ റജിസ്ട്രേഷൻ ഇതുവരെ നടത്താത്തവർക്കു റജിസ്ട്രേഷൻ ചെയ്യുവാനും നിലവിൽ റജിസ്ട്രേഷൻ ചെയ്തിട്ടുള്ളവർക്ക് പുതുക്കാനും വേണ്ടി ഇന്ന് രാവിലെ 10 മണി മുതൽ വൈകിട്ട് 4 വരെ പാലോട് എഎ ഓഡിറ്റോറിയത്തിൽ ലേബർ റജിസ്ട്രേഷൻ ക്യാംപ് സംഘടിപ്പിക്കുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതിയും നെടുമങ്ങാട് അസിസ്റ്റന്റ് ലേബർ ഓഫിസും ചേർന്നാണ് ക്യാംപ് നടത്തുന്നത്.

പരീക്ഷ മാറ്റി 
തിരുവനന്തപുരം ∙ കേരള സർവകലാശാല തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രം ഡിസംബർ 2 മുതൽ ശാസ്താംകോട്ട യുഐ‌ടിയിലും കാഞ്ഞിരംകുളം കെഎൻഎം. ഗവ. കോളജിലും വച്ച് നടത്താനിരുന്ന സിഎൽഐസി  കോഴ്സിന്റെ പരീക്ഷ ഡിസംബർ 11 ലേക്ക് മാറ്റി. 

ജലവിതരണം മുടങ്ങും
വർക്കല∙ ജല അതോറിറ്റി വാൽവിലെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും നാളെയും വർക്കല നഗരസഭ, പഞ്ചായത്തുകളായ ചെമ്മരുതി, ഇടവ, ഇലകമൺ, ഒറ്റൂർ, വെട്ടൂർ, ചെറുന്നിയൂർ, മണമ്പൂർ ഭാഗങ്ങളിൽ ജലവിതരണം മുടങ്ങും.

നഗരത്തിൽ ജലവിതരണം മുടങ്ങും
തിരുവനന്തപുരം ∙ സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി പഴക്കമേറിയ 450 എംഎം കാസറ്റ് അയൺ പൈപ്‌ലൈൻ ഡികമ്മിഷൻ ചെയ്യൽ, ജനറൽ ആശുപത്രി- വഞ്ചിയൂർ റോഡിൽ 300 എംഎം ഡിഐ പൈപ്പ്, മെയിൻ റോഡിലെ 500 എംഎം കാസ്റ്റ് അയൺ പൈപ്പുമായി ബന്ധിപ്പിക്കൽ, ജനറൽ ആശുപത്രിയിലേക്കുള്ള വിതരണം മെച്ചപ്പെടുത്തൽ എന്നീ പ്രവൃത്തികൾ നടത്തുന്നതിനാൽ 6ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ജലവിതരണം തടസ്സപ്പെടും. 6ന് രാവിലെ 10 മുതൽ പിറ്റേ ദിവസം രാവിലെ 10 വരെയാണ് വിതരണം മുടങ്ങുക.

ജലവിതരണം തടസ്സപ്പെടുന്ന സ്ഥലങ്ങൾ
∙ വെള്ളയമ്പലം, ശാസ്തമംഗലം, കവടിയാർ, പൈപ്പിന്മൂട്, ഊളമ്പാറ, നന്തൻകോട്, ജവാഹർനഗർ, ആൽത്തറ, സിഎസ്എം നഗർ, വഴുതക്കാട് , കോട്ടൺഹിൽ, ഡിപിഐ ജംക്‌ഷന്റെ സമീപപ്രദേശങ്ങൾ, ഇടപ്പഴിഞ്ഞി, കെ. അനിരുദ്ധൻ റോഡ്, ജഗതി, തൈക്കാട്, മേട്ടുക്കട, വലിയശാല, പാളയം, സ്റ്റാച്യു, എംജി റോഡ്, സെക്രട്ടേറിയറ്റ്, പുളിമൂട്, എകെജി സെന്ററിനു സമീപപ്രദേശങ്ങൾ, പിഎംജി, ലോ കോളജ്, കുന്നുകുഴി, ജനറൽ ഹോസ്പിറ്റൽ, തമ്പുരാൻമുക്ക്, വഞ്ചിയൂർ, ഋഷിമംഗലം, ചിറക്കുളം , പാറ്റൂർ, കുമാരപുരം, അണമുഖം, കണ്ണമ്മൂല, തേക്കുംമൂട് , പൊട്ടക്കുഴി, മുറിഞ്ഞപാലം, പൂന്തി റോഡ്, നാലുമുക്ക്, ഒരുവാതിൽക്കോട്ട, ആനയറ, കടകംപള്ളി, കരിക്കകം, വെൺപാലവട്ടം, പേട്ട, പാൽക്കുളങ്ങര, പെരുന്താന്നി, ചാക്ക, ഓൾ സെയിന്റ്സ്, ശംഖുമുഖം, വേളി, പൗണ്ട്കടവ്, സൗത്ത് തുമ്പ. 

വൈദ്യുതി മുടക്കം
നെടുമങ്ങാട് ∙ നെടുമങ്ങാട്ടെ 110 കെവി സബ് സ്റ്റേഷനിൽ വാർഷിക അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഡിസംബർ 1ന് രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ സ്റ്റേഷന് കീഴിലുള്ള നെടുമങ്ങാട്, ചുള്ളിമാനൂർ, വിതുര, ആര്യനാട്, തൊളിക്കോട്, ഉഴമലയ്ക്കൽ, വെള്ളനാട്, കന്യാകുളങ്ങര എന്നീ വൈദ്യുതി സെക്‌ഷൻ ഓഫിസിന് കീഴിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി തടസ്സം നേരിടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com